Wednesday, September 9, 2009

സ്വര്‍ഗ്ഗീയമായ സ്വപ്നം.......

“എന്തേ ഏട്ടാ ജനാല പാളികള്‍ അടയ്ക്കാത്തത്.


അമ്മുക്കുട്ടി പ്രകാശിനോട് ചോദിച്ചു.

“അടയ്ക്കാം” പ്രകാശന്‍ മറുപടി നല്‍കി.

“കിടക്കേണ്ടേ” അമ്മുക്കുട്ടി തിരക്കി

വേണമെന്ന മട്ടിലുള്ള അര്‍ത്ഥ ഗംഭീരമായോരു തലയാട്ടല്‍ മാത്രമായിരുന്നു മറുപടി.

തെല്ലൊന്ന് പൊരുത്തം കെട്ട് നിന്ന അമ്മുവിനോട് പ്രകാശന്‍ പറഞ്ഞു. “ കഴിഞ്ഞ പത്തിരുപത് വര്‍ഷമായിട്ട് ദേ ഈ കാണുന്ന (ജനാലയിലൂടെ പുറത്തേക്ക് ചൂണ്ടികൊണ്ട്) ചന്ദ്രനെയില്ലെ ഇരുപത്തിയെട്ട് ദിവസത്തില്‍ ഇടയില്‍ മൂന്നോ നാലോ ദിവസം മാത്രമെ ഈ കിടക്കയില്‍ കിടന്നു ജനാലയിലൂടെ ഇങ്ങനെ കാണാന്‍ പറ്റു. ആ കാഴ്ച ഞാന്‍ കാണാന്‍ തുടങ്ങിയിട്ട്”.

ഇതെന്റെ ഒരു ശീലമാണ്”

അപ്പോള്‍ അമ്മു ഇടപെട്ടുകൊണ്ട് ചോദിച്ചു. പക്ഷേ വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ജനാല തുറന്നിട്ട് കിടക്കുന്നത് ഒരു നട്ടുനടപ്പു രീതിയല്ലല്ലോ?”

പ്രകാശന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു” അതെ അതെ തന്നെയാണ് എന്നെയും കുഴയ്ക്കുന്നത്. കഴിഞ്ഞ പത്തിരുപത് വര്‍ഷം ഞാന്‍ സ്ഥിരമായി ചന്ദ്രന്‍ ഈ ജനാലയിലൂടെ കാണുന്ന രാത്രികളില്‍ അതിനെ നോക്കിയാണ് കിടക്കാറ്” “അതിന് തെറ്റും”.....” എന്നന്നെക്കും” അതു തന്നെ യാണ് എന്റെ ചിന്ത.

പ്രകാശന്‍ തുടര്‍ന്നു കൊണ്ടു പറഞ്ഞു.

“നമ്മുടെ കല്ല്യാണം കഴിഞ്ഞ ആഴ്ച കഴിഞ്ഞതിന് ശേഷം ആദ്യ ദിവസമാണിന്ന്, എന്റെ ഈ ജനാലയിലൂടെ ചന്രനെ കാണാന്‍ പറ്റുന്നത്”.

“അതൊരു വല്ലാത്ത നൊസ്റ്റാള്‍ജിയയാ”

ആ പറഞ്ഞതിന്റെ ഒരു ഭാവുകത്വം ഉള്‍ക്കൊണ്ട് കൊണ്ട് അമ്മുക്കുട്ടി ഭര്‍ത്താവിന്റെ പ്രവര്‍ത്തിയില്‍ പരിഭവം പ്രകടിപ്പിക്കാതെ ജനാലയിലൂടെ ചന്ദ്രനെ ഒന്നും നോക്കി.

സമയം പത്തര കഴിഞ്ഞിരിക്കുന്നു.

അമ്മു ഭര്‍ത്താവിനോട് തിരക്കി. “കുറച്ച് കഴിയുമ്പം ചന്ദ്രന്‍ പടിഞ്ഞോട്ട് പോകില്ലെ, അപ്പം എന്തു ചെയ്യും”.

“കിടന്നുറങ്ങും”, പ്രകാശന്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞു ഏതാനം ദിവസം മാത്രമായിട്ടുള്ള പ്രകാശന്‍ ഭാര്യ അമ്മുവിനെ തന്റെ അടുത്തേക്ക് പിടിച്ചിരുത്തി പറഞ്ഞു.

“ഈ ചന്ദ്രനും ഞാനും തമ്മില്‍ വല്ലാത്തോരു ബന്ധമുണ്ട് ഞാനിതിനോട് ഏറെ സംസാരിക്കാറുണ്ട്, പക്ഷേ ഇതെ വരെ ഒന്നും തിരിച്ചു പറഞ്ഞിട്ടില്ല”.

“കുറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട് പക്ഷേ ഗംഭീരമായോരു മൌനം മാത്രമെ അത് പാലിച്ചിട്ടുള്ള്.,” പക്ഷേ പലപ്പോഴും ചന്ദ്രന്റെ മൌനം എനിക്ക് വലിയ ഉത്തരങ്ങള്‍ തന്നിട്ടുണ്ട്”. കേട്ടിരുന്ന അമ്മു സംഭാഷണത്തിന്റെ സജീവതയ്ക്കായി ഇങ്ങനെ തിരക്കി.

“ആകെ ഒരു ചന്ദ്രമാസത്തില്‍ മൂന്നോ നാലോ ദിവസമല്ലെ ഈ ജനാലയിലൂടെ ചന്ദ്രനെ കാണാന്‍ പറ്റു ബാക്കി ദിവസം എന്തു ചെയ്യും”?

““ഇന്നലെയൊക്കെ എന്ത് ചെയ്തുയ്’?

“അതൊക്കെ പറഞ്ഞാല്‍ കുറെയുണ്ട്, മോളെ നിനക്കൊന്നും മനസ്സിലാ‍വില്ല”, പ്രകാശന്‍ മറുപടി നല്‍കി.

“എനിക്ക് മനസ്സിലാകുമോ ഇല്ലയോ എന്നു ഞാനല്ലെ തീരുമാനിക്കുന്നത്. വെറുതെ പറയ്” അമ്മു തിരിച്ചടിച്ചു.

“നീ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും” പ്രകാശന്‍ പറഞ്ഞു.

“അനെയ്ക്കെന്താ.....അമ്മു ചോദിച്ചു.

പ്രകാശന്‍: അതത്രയ്ക്കുണ്ട്, വെറും വിചാരങ്ങളാ പക്ഷേ ചിലപ്പം വല്ലാത്തൊരു പ്രത്യേകതയാണ്. എന്നാലോ യാതാര്‍ത്ഥ്യം ഒട്ടില്ല താനും.

അമ്മു: പറയ് ഞാനും അറിയട്ടെ ഏട്ടനെ വിചാരങ്ങള്‍”

കേള്‍ക്കാന്‍ അത്യുത്സാഹിയായ് കാണപ്പെട്ട അമ്മുവിനോട് തെല്ലൊരു നേരം മൌനം പാലിച്ചിട്ട് പ്രകാശന്‍ പറഞ്ഞു തുടങ്ങി.

“ഞാനൊരു പത്തോ പതിനിന്നോ വയസ്സുള്ളപ്പോള്‍ തനിച്ചായതാണിമുറിയില്‍ ഏകദേശം അക്കാലത്ത് തന്നെയാണ്‍പ് ഞാന്‍ ചന്ദ്രദര്‍ശനം ആരംഭിച്ചത്. ആദ്യമൊക്കെ മാസത്തില്‍ രണ്ടോ മൂന്നോ രാത്രി മാത്രം വരുന്ന ചന്ദ്രനായിരുന്നു എന്റെ കാഴ്ച, ബാക്കി ദിവസങ്ങളില്‍ വെറുതെ മാനത്തേക്ക് നോക്കി കിടന്നുറങ്ങും.”



അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു ശീലമുണ്ടായി” ഇത്തരം ചന്ദ്രരാത്രി കളില്‍ ചന്ദ്രനായിരിക്കണം ഉറങ്ങും മുന്‍പുള്ള എന്റെ അവസാനത്തെ കാഴ്ച എന്ന ഞാന്‍ ശഠിച്ചു നോക്കികിടക്കും പിന്നെ പെട്ടെന്ന് കണ്ണടയ്ക്കും. പിന്നെ ഭൂമികുലുങ്ങിയാലും നേരം വെളുക്കാതെ ഞാന്‍ കണ്ണു തുറക്കില്ല”.

“നീ ചോദിച്ചില്ലെ ഒരു ചന്ദ്രമാസത്തിലെ മുന്നോ നാലോ ദിവസം മാത്രമല്ലെ ചന്ദ്രനെ ഈ ജനാലയിലൂടെ കാണാന്‍ പറ്റൂ എന്ന് ബാക്കി ദിവസം എന്താകും എന്ന്”

“അത് ഞാന്‍ കുറെ നാള്‍ മുമ്പ് ആരംഭിച്ച് പിന്നെ സ്വാഭാവികമായ് എത്തിച്ചേര്‍ന്ന എന്റെ ഏറ്റവും വലിയ സമസ്യയും ചിന്തയും ഭ്രാന്തുമായിരുന്നു”. ജിജ്ഞാസുവായ് അമ്മു ചോദിച്ചു. “ എന്താണിത്”?

പ്രകാശന്‍ തുടര്‍ന്നുഃ അങ്ങനെ കുറെ രാത്രികളില്‍ അറിഞ്ഞേ അറിയാതെയോ ചന്ദ്രന് പകരം വച്ചതാണിത് (ലൈറ്റിന് കീഴില്‍ ചുമരില്‍ തൂങ്ങി കിടക്കുന്ന നന്ദാവനത്തിലെ രാധ - കൃഷ്ണന്മാരുടെ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ടു) അവരെ”...... എന്താണീ മുറിയില്‍ ഇത്രയധികം രാധാ മാധവന്മാര്‍ എന്ന് ഞാനും ചിന്തിച്ചു. ഉടന്‍ അമ്മു പറഞ്ഞു

പ്രകാശന്റെ കിടപ്പ് മുറിയില്‍ അവിടവിടെ രാധാ മാധവന്മാരുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

“എന്നിട്ടെന്നിട്ട്” അമ്മു തിരക്കി.

ഒരു പത്തു പതിനെട്ട് വയസ്സായപ്പോള്‍ മുതല്‍ ഈ കാഴ്ചയാണ് എന്റെ ഉറക്കത്തിന് മുന്‍പേയുള്ള ഒടുക്കത്തെക്കാഴ്ച പലപ്പോഴും ചന്ദ്രദര്‍ശനം രാധാമാധവന്മാര്‍ക്ക് മുന്‍പത്തെക്കാഴ്ചയായ് മാറി”

പതിയെ ഇരുപത് വയസ്സിനു ശേഷം ഇതെനിക്കൊരു ഒബ് സെഷനായിത്തീര്‍ന്നു. വളരെ ആര്‍ത്തിയോടെയാണ് ഞാന്‍ രാധമാധവന്മാരെ സിമ്പോളൈസ് (Symbolis) ചെയ്തു പ്രണയത്തിന്റെ തീവ്രന്വേഷണങ്ങളിലേക്ക് പോയത്. എനിക്ക് പ്രായം തികഞ്ഞപ്പോള്‍ പ്രണയം അന്വേഷിച്ച് കാലം കഴിക്കേണ്ടി വന്നില്ലെ രാധാകൃഷ്ണന്മാര്‍ എന്റെ പ്രണയത്തിന്റെ ഉത്തരമായ് മുന്നില്‍ നില്‍ക്കുകയായിരുന്നു”.

അതുവരെ കിടക്കയില്‍ ഇരിക്കുകയായിരുന്ന അമ്മു കേള്‍ക്കാനും കിടക്കാനുള്ള സൌകര്യാര്‍ത്ഥം തലയ്ക്കു കൈകൊടുത്ത് പ്രകാശന്റെ മുഖത്തേക്ക് അത്യുത്സാഹത്തോടെ ശ്രദ്ധിച്ചു കിടക്കയില്‍ വിശാലമായ് നിവര്‍ന്നു കിടന്നു.



താന്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഭാര്യയോട് പ്രകാശന്‍ അമാന്തമന്വേ തുടര്‍ന്നു.



“ഒരിക്കല്‍ പ്രണയിക്കേണ്ടി വരും അത് എപ്പോഴുമാകാം അതെങ്ങനെ ആയാലും ഒരു പൂര്‍ണ്ണത ഞാന്‍ ആഗ്രഹിച്ചു അതിന് എന്റെ മുന്നിലുള്ള പൂര്‍ണ്ണതയുടെ വിഗ്രഹങ്ങളായിരുന്നു. രാധാമാധവ രാഗം”.

“പക്ഷേ അതൊരു പൂര്‍ണ്ണ പ്രണയമൊന്നു മില്ലായിരുന്നു. ഈ രാധാ മാധവ പ്രേമം” അമ്മു സംശയിച്ചു.

പ്രകാശന്‍ തുടര്‍ന്നു”: കേവലം ഇമേജിനപ്പുറം രാധാമാധവ പ്രണയം കൂടുതലായ് അറിയാന്‍ ഞാന്‍ ജയദേവന്റെ ഗീതാഗോവിന്ദവും മറ്റും വാ‍യിച്ചപ്പോഴും എനിക്കും അത് തോന്നിയിരുന്നു”.

പക്ഷേ എനിക്കത് വല്ലാത്തൊരു പ്രതീകങ്ങളായിരുന്നു.

പ്രകാശന്‍ തുടര്‍ന്നു കൊണ്ടിരുന്നു.

രാധയും കൃഷ്ണനും പ്രണയ വിവശരായ് നില്‍ക്കുന്ന ഈ കാഴ്ചയുംണ്ടല്ലൊ എന്നെ സംബന്ധിച്ചിടത്തോളം അതാണ് പ്രണയത്തിന്റെ ഒരു അനുഭൂതി. കഥയില്‍ പിന്നീടവര്‍ പിരിഞ്ഞുവോ എന്നൊന്നും ആലോചിച്ചു പാടുപെട്ടില്ല.

ആ പ്രണയപരവശരായ് പൂര്‍ണ്ണാനുരാഗികളായ് എപ്പോഴും അവരെ ഞാന്‍ സങ്കല്‍പ്പിച്ചു.

(ചുവരിലെ രാധകൃഷ്ണന്മാരെ ചൂണ്ടിക്കാട്ടി പറഞ്ഞ

“അത് അത് മാത്രമാണെന്റെ ഇമേജ്”.....

പ്രകാശന്‍ വീണ്ടും തുടരൂന്നു .

ചിലരാത്രികളില്‍ ഞാന്‍ അതീവ തരളിതനാകാറുണ്ടായിരുന്നു. അന്നൊക്കെ ഞാന്‍ തീവ്രമായ് ചിന്തിക്കും “ഒരിക്കല്‍ ഈ രാധാമാധവന്മാര്‍ ഉറക്കത്തില്‍ എനിക്ക് ദര്‍ശനം തരുമെന്നും എന്റെ ഏതെങ്കിലും തിരുമണ്ടന്‍ വരികല്പനകളിലെങ്കിലും അവര്‍ വന്നു ഒരു വരു

എനിക്ക്...........

ഒരു നിമിഷം ഒന്നു നിര്‍ത്തിയിട്ട് പ്രകാശന്‍ തുടര്‍ന്നു.

എന്തായാലും ആ ചിന്ത എന്നില്‍ പ്രണയത്തിന്റെ ഒരു, കുളിര്‍മഴ എപ്പോഴും പെയ്യിക്കുമാറ് പരിവര്‍ത്തിച്ചു പോന്നിരുന്നു”. “ പക്ഷേ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നും. ഒരിക്കലെങ്കിലും ഈ പ്രണയശില്പങ്ങള്‍ എന്റെ മനോ മണ്ഡലത്തിലെ ഏതെങ്കിലും ഒരു നിഗൂഡ ലാഞ്ചന പോലെങ്കിലും ഒരു വട്ടം ഒന്നു ദര്‍ശനം തന്നിരുന്നെങ്കില്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ മാനത്ത് പൊന്തി നില്‍ക്കുന്ന ചന്ദ്രനെ നോക്കി നിസ്സംഗതയോടെ പ്രകാശന്‍ പറഞ്ഞു നിര്‍ത്തി തെല്ലൊരു നേരം നിശ്ശബ്ദമായ് അന്തരംഗം തുടരവേ അമ്മു നിസ്സംഗത ഒരു അന്വേഷണത്തിലൂടെ ഭഞ്ജിച്ചു.

“അതിനിപ്പം കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ”

കുഴപ്പം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രകാശന്‍ സ്വയം പിറുപിറുത്തു. എന്നിട്ട് പ്രകാശന്‍ തുടര്‍ന്നു.

“എല്ലാം വളരെ നാച്ചുറല്‍ (Natural)ആയിപ്പോയി. ഞാന്‍ നിന്നെ കല്ല്യാണം കഴിച്ചതടക്കം . ഞാനും എന്റെ മനസ്സും എന്തൊക്കെയോ കരുതിക്കൂട്ടി. എല്ലാം വളരെ രസകരമായിരുന്നു. തീവ്രമായ ഉത്തരങ്ങളും തേടിയിരുന്നവയായിരുന്നു. പക്ഷേ നിന്നെ കല്ല്യാണം കഴിച്ചതടക്കം എന്തോ വിധി പോലെയാണ് നടക്കുന്നത് എല്ലാം വളരെ ഒബ് വിയസ്സ് ആയി സംഭവിച്ചു.



ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും വില തീരെ ഇല്ലെന്ന പോലെ വളരെ മെറ്റീരിയലാണ് ലോകം ബാക്കിയെല്ലാം വെറുതെ എന്തോ........... ജീവിതം എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ പഠിക്കാന്‍ തീരെ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്”. മെല്ലെ പറഞ്ഞവസാനിപ്പിച്ചിടത്ത് നിന്നും ഏതോ വിഹ്വലതകളിലേക്ക് മറഞ്ഞുപോയി പ്രകാശന്‍.

അടയ്ക്കാത്ത ജനാല പാളിയിലൂടെ അകത്തേക്ക് കണ്ണുനട്ട് ആകാശത്ത് ചന്ദ്രനും, പുറത്തേക്ക് ചന്ദ്രനില്‍ കണ്ണുനട്ട്

പ്രകാശനും

രാത്രിയുടെ ദുരൂഹത നിറഞ്ഞ ശാന്തതയും

തുടര്‍ന്നങ്ങോട്ട് അവിടമാകെ നിശ്ശബ്ദമായി.....

കുറച്ച് നേരം ചന്ദ്രനില്‍ തന്നെ കണ്ണും നട്ടിരുന്ന പ്രകാശന്‍ ഇടയ്ക്കൊന്ന് തന്റെ ഭാര്യയെ നോക്കി അവള്‍ ഉറങ്ങിയിരിക്കുന്നു.

ചന്ദ്രകാന്തിയുടെ അരണ്ട വെളിച്ചത്തില്‍ അമ്മുക്കുട്ടി അതീവ സുന്ദരിയായിരിക്കുന്നു. പ്രകാശന്‍ മനസ്സില്‍ കരുതി.



ആ മുഖത്ത് നോക്കി നീക്കിയിരുന്ന പ്രകാശന്റെ മനസ്സിങ്ങനെ ചിന്തിച്ചു പോയി.

വസ്തുതാ പരമായ് നീ എന്റെ പാതി ആയിക്കഴിഞ്ഞിട്ടും ഇന്നെവരെ എനിക്ക് നിന്നെ അഗാധമായ് അലൌകികമായ് പൂര്‍ണ്ണമായി എന്റെ പാതിയാക്കാന്‍ കഴിയുന്നില്ലല്ലോ.....

ആണും പെണ്ണും തമ്മിലുള്ള കേവല ബന്ധത്തിനപ്പുറം ഒന്നുമാകുന്നില്ല ഒന്നും ആകാന്‍ ആവുന്നുമില്ല എന്നോട് പൊറുക്കൂ അമ്മു ഞാന്‍ ദുര്‍ബലനാവുകയാണ് രാധയും കൃഷ്ണനും പോലും പിരിഞ്ഞവരല്ലെ”.

അമ്മുവിന്റെ മുഖത്തേക്ക് നോക്കി നോക്കിയിരുന്നു പ്രകാശന്‍

..........പതിയെ പതിയെ മനസ്സ് എവിടെയ്ക്കോ മാഞ്ഞു..............



അമ്മുവിനെ നോക്കി നോക്കി ഇരിക്കവേ ചന്ദ്രകാന്ത ശോഭയില്‍ അവള്‍ അത്യാകര്‍ഷകയായ് തീരുന്നത് പ്രകാശന്‍ കണ്ടു.

പിന്നെ ............

പ്രകാശന്‍ നോക്കി നില്‍ക്കവേ, അമ്മു ചുവപ്പ് പട്ടാടചുറ്റിയ രാധയായ് തീരുന്നതു പോലെ

ശ്രീകൃഷ്ണന്റെ രാധയെപ്പോലെ

പ്രകാശന്‍ ആകെ സംഭ്രമിച്ചു

അമ്മുവിനെ വിളിച്ചു.

രാധേ............രാധേ................

പ്രകാശന്‍ നോക്കി നില്‍ക്കേ രാധയായ അമ്മു കിടന്നിടത്ത് നിന്നും എഴുന്നേറ്റ് പതിയെ നടന്നു തുടങ്ങി.

എന്താണെന്ന് മനസ്സിലാക്കാനാവാതെ പ്രകാശന്‍ രാധയുടെ പിന്നാലെ പോകുകയാണ്.

കിടപ്പുമുറിയുടെ ഭിത്തികള്‍ ഇല്ലാതായിരിക്കുന്നു. വാതിലുകളും ജനാലകളും ദിക്കും ദിശയും എല്ലാം മറഞ്ഞിരിക്കുന്നു തലയ്ക്കു മീതെ പുഞ്ചിരി തൂകി നില്‍ക്കുന്ന ചന്ദ്രിക മാത്രം. തന്റെ ചുറ്റും നിറയെ മുല്ലവള്ളികളും തേന്മാവും മിഴികള്‍ പാതി അടഞ്ഞു എന്തിലൊ ലയിച്ചു. നില്‍ക്കുന്ന പൈകിടങ്ങളും നിശ്ചലമായ് ഒഴുകാനാവാതെ ഒഴുകുന്ന യമുനാ നദിയുമാണ് പ്രകാശന്‍ കാണുന്നത്, ഏതോ ഗാനത്തിലെന്ന പോലെ ലയിച്ചു വിവശയായ പ്രകൃതിയിലാണിപ്പോള്‍ പ്രകാശന്‍.

ഈ രാധാകൃഷ്ണന്മാരുടെ വൃന്ദാവനമാണെന്ന് പ്രകാശന്‍ മനസ്സില്‍ കുറിച്ചു.

ഈ നദീ തീരത്ത് കൂടെ നടക്കുമ്പോള്‍ ഏതോ പ്രണയപാരവശ്യം പ്രകാശന്റെ മനസ്സ് നിറയെ തിങ്ങി നിറഞ്ഞു. പ്രകാശന്‍ രാധയെ തേടുകയാണ്. ആരെയോ തേടി വിഹ്വലയായ് അനന്തമായ്, മലയപര്‍വ്വത്തെ നോക്കി പിണക്കം പറയുന്ന രാധേയാണ് പ്രകാശന്‍ കാണുന്നത്.

മലയപര്‍വ്വതത്തെ നോക്കി” നിന്നെ തട്ടി,വരുന്ന വായു വിഷമയമായിട്ടാണ് ഒഴുകുന്നതെന്ന് രാധ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു,.

പ്രകാശത്തെയും പൂനിലാവിനെയും, ചന്ദ്രനെയും പഴിപറഞ്ഞു കൊണ്ടിരുന്നു രാധ.

മരങ്ങള്‍ക്കിടയില്‍ രാധ കാണാതെ മറഞ്ഞു പ്രകാശന്‍ രാധയെ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.

രാധ ഇടയ്ക്കിടെ തിരിഞ്ഞു മറഞ്ഞും നോക്കികൊണ്ടിരുന്ന് പാതി പറച്ചിലിന് ശേഷം കൈത്തലത്താല്‍ മുഖം പാതി മറച്ച് എവിടെയോ കണ്ണും നട്ടിരുന്ന രാധയെ വിരഹത്തിന്റെ സര്‍വ്വ ഭാവങ്ങളും പ്രകടമായിരുന്നു. ധാരാളം ആഭരണങ്ങള്‍ ശ്രദ്ധാ പൂര്‍വ്വം ധരിച്ചിരിക്കുന്നു രാധ അവള്‍ കൃഷ്ണനെ തേടി തിരിഞ്ഞു നടക്കുന്നുമുണ്ട് ഇലകളുടെ ചെറു മര്‍മ്മരം പോലും അവള്‍ കാതോര്‍ക്കുന്നു.



തന്റെ അടുത്ത് കൃഷ്ണന്‍ എത്തിച്ചേരാത്തതില്‍ അവള്‍ ഇടയ്ക്കിടെ പരിഭവിക്കുന്നുമുണ്ട് . വിരഹാഗ്നി ശമിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മരണമത്രെ ഭേദം എന്നു പോലും അവള്‍ കാറ്റിനോട് പറയുന്നത് പ്രകാശന്‍ കേള്‍ക്കുന്നു.

എന്നിട്ട് കാറ്റിനോട് “നീ വരുന്ന ദിശയിലെങ്ങാന്‍ കൃഷ്ണന്‍ നില്പുണ്ടെങ്കില്‍ എന്റെ പ്രാണേശ്വരനെ വേഗം എന്റെ അടുത്ത് എത്തിക്കൂ കാറ്റിനോടു അപേകിക്കുകയും ചെയ്യുന്നു രാധ.

രാധയെ ഇമ ചിമ്മാതെ പിന്തുടര്‍ന്നുകൊണ്ടിരുന്ന പ്രകാശനും ഉള്ളില്‍ കലശലായ പ്രണയാഭിനിവേശം സൃഷ്ടിക്കപ്പെടുന്നു.പ്രകാശന്‍ വല്ലാത്തൊരു പാരവശ്യം അനുഭവിക്കുന്നു മെല്ലെ മെല്ലെ താന്‍ രാധ കാണാതെ മറഞ്ഞിരിക്കുന്ന കാര്യം പോലും വിസ്മരിച്ചു രാധയില്‍ ലയിച്ചു നിന്നു. പെട്ടെന്ന് കാറ്റിന്റെ വരവു അനുഭവിച്ച ദിശയില്‍ ഉണ്ടായ ദലമര്‍മ്മരങ്ങളില്‍ വരവു അനുഭവിച്ച ദിശയില്‍ ഉണ്ടായ ദലമര്‍മ്മരങ്ങളില്‍ രാധ തിരിഞ്ഞു നോക്കി പിന്നെ അവള്‍ ലജ്ജയോടെ നാണിച്ചു താഴേക്ക് നോക്കുന്നതാണ് പ്രകാശന്‍ കാണുന്നത്.

യമുനാ തീരത്തുള്ള ഒരു വള്ളികുടിലില്‍ നിന്നിരുന്ന പ്രകാശന്‍ രാധ ആരെയാണ് കണ്ടിരിക്കുന്നതെന്നറിയാന്‍ ശ്രദ്ധിക്കുമ്പോഴാണ് കണ്ടത്, പ്രകാശനെ ത്തന്നെയാണ് രാധ നോക്കുന്നത്.

“പ്രകാശന്‍ ശ്രീ കൃഷ്ണനായ് തീര്‍ന്നിരിക്കുന്നു”.വായുവിന്റെ പ്രചോദനമാകാം ശ്രീകൃഷ്ണനായ പ്രകാശന്‍ രാധയുടെ അടുത്തേക്ക് ചെന്നു

കണ്ണുകളി അഞ്ജനം എഴുതി

കാതുകളുടെ ഉപരിഭാഗത്ത് പച്ചിലകള്‍ ചൂടി

മൂര്‍ദ്ധാവില്‍ നീലത്താമരമാല്‍ ധരിച്ചു

കഴുത്തില്‍ രത്നങ്ങളടങ്ങിയ മാല ധരിച്ചു അതു മാറിടം ആകെ മറയ്ക്കും വിധത്തില്‍

അതീവ സുന്ദരിയായ് രാധ തന്റെ ചാരെ നില്‍ക്കുകയാണ്.

കാത്തിരുന്നു കണ്ടുമുട്ടിയപ്പോള്‍ ഇത്രെയും നാള്‍ കാത്തിരുത്തിയതിനെ പരിഭവം പോലെ രാധ മിണ്ടാതെ പരുഷമായി നിന്നു

ശ്രീകൃഷ്ണന്‍ ഉറ്റുനോക്കിയപ്പോള്‍ മുഖം തിരിച്ചു കളഞ്ഞു ശ്രീകൃഷ്ണനായ പ്രകാശന്‍ രാധയോടു പറഞ്ഞു നീ സംസാ‍രിച്ചിരുന്നെങ്കില്‍ നിന്റെ

ദന്തകാത്തിയാകുന്ന പൂനിലാവ് അതീവ ഘോരമായ ഭയമാകുന്ന അന്ധകാരത്തെ അകറ്റും അല്ലയോ രാധേ എന്തേ നീ പിണങ്ങുന്നത് നിനക്ക് പിണക്കമാണെങ്കില്‍ നിന്റെ മൂര്‍ച്ചയേറിയ നഖങ്ങള്‍ക്കൊണ്ട് എന്നെ മുറിയെടുത്തുകയോ, കൈകള്‍ കൊണ്ടു ബന്ധിക്കുകയോ പല്ലുകളെക്കൊണ്ട് വ്രണപ്പെടുത്തുകയോ ചെയ്തുകൊള്ളു.

ഇത്രയുമെക്കെ പറഞ്ഞിട്ടും അതിന്റെ ശൃംഗാരത്വര പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടു രാധ മൌനിയായ് തുടര്‍ന്നു. ചന്ദ്രരശ്മി മാത്രം ഒഴുകിയെത്തുന്ന വള്ളികുടൈലിന്റെ ഉള്ളിലുള്ള അരണ്ട വെളിച്ചത്തില്‍ രാധ വല്ലാതെ പരിഭവിച്ചിരുന്നു.



കൃഷ്ണന്‍ തിരക്കി: എന്തേ ഇത്രയും നേരം കാത്തിരുന്നിട്ടും നീ ഇപ്രകാരം പിണങ്ങിയിരിക്കുന്നത്

തെല്ലൊന്നു മുഖമുയര്‍ത്തി രാധ പറഞ്ഞു.

“ഇന്നു ഞാന്‍ വീണ്ടും ജനിക്കുകയാണ്

പണ്ടു പിരിഞ്ഞിടത്ത് നിന്നും”.

രാധയെ ആഴത്തില്‍ നോക്കിയിരുന്ന കൃഷ്ണന്‍ പറഞ്ഞു

‘രാധേ നന്ദാവനത്തിലെ ഈ വള്ളികുടിലില്‍ നാം പണ്ടേ കണ്ടുമുട്ടിയിരുന്നു”.

“പിന്നെ എന്തേ ഇപ്പോള്‍ വന്നു?. രാധ തിരിച്ചു ചോദിച്ചു.

“നീ എന്നെ തേടുകയല്ലായിരുന്നോ?” കൃഷ്ണന്‍ ചോദിച്ചു”

“എന്നെ കൃഷ്ണനും അന്വേഷിച്ചില്ലായിരുന്നോ” രാധ തിരക്കി

ഞാന്‍ അന്വേഷിക്കുക്യായിരുന്നു, ഉത്തരം നീയണന്ന് ഇപ്പോഴാണ് പിടികിട്ടിയത് കൃഷ്ണന്‍ മറുപടി നല്‍കി “ഞാന്‍ പണ്ടേ എന്റെ ഹൃദയം അങ്ങേയ്ക്ക് നല്‍കിയിരുന്നു എന്റെ ഹൃദയം കൊണ്ടു പോയ പ്രിയപ്പെട്ടവനെ ഞാന്‍ തിരക്കിനടക്കുകയായിരുന്നു”. രാധ പറഞ്ഞു.



“ആ ഹൃദയം എന്റെ അടുത്ത് ഉണ്ടായിരുന്നത് നിമിത്തമാകാം ഞാന്‍ നെഞ്ചില്‍ എപ്പോഴും ഒരു പന്തം എരിച്ചിരുന്നത്” കൃഷ്ണന്‍ രാധയോട് പറഞ്ഞു

രാധഃ എന്നിട്ടിപ്പോഴതിന് ശമനം സിദ്ധിച്ചോ”

കൃഷ്ണന്‍ഃ “ നീ എന്റെ താകുമ്പോള്‍

അല്ല

ഞാന്‍ പൂര്‍ണ്ണമായും നിന്റെ താകുമ്പോള്‍ ഞാനും നീയും മാത്രമായി ത്തീരുമ്പോള്‍”

അങ്ങനെയെങ്കില്‍ ഇനി എനിക്ക് ശാന്തിയായിടും നന്ദാവനം എന്നും ഇപ്രകാരം തരളിതമായിരിക്കും”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം രാധ പറഞ്ഞു കൃഷ്ണാ ഒരിക്കല്‍ ഞാന്‍ എന്റെ ഹൃദയം പൂര്‍ണ്ണമായി നിനക്ക് നല്കി പിന്നെ നീ അകന്നു ഞാന്‍ മാത്രമായീ ഹൃദയം ഇവിടെ നഷ്ടപ്പെട്ട ഞാന്‍ മരിക്കേണ്ടിയിരുന്നു ഇവിടെ

പക്ഷേ അതുണ്ടായില്ല, എന്റെ ശരീരം ആ ജീവിതം അടിത്തീര്‍ത്തു......... ദൂരെ എവിടെയോ അപ്പോഴും ഞാന്‍ ഇവിടെയുണ്ടായിരുന്നു.

കൃഷ്ണന്‍ : അ ഹൃദയം തിരികെ തരാതിരിക്കാനും പകരം എന്റെ ഹൃദയം അവിടെ വച്ച് പിടിപ്പിക്കാനുമാണ് രാധേ ഞാന്‍........”മെല്ലെ മെല്ലെ ചന്ദ്ര രശ്മിയെ തെന്നെ തെന്നെ ഒഴുകിയ മേഘങ്ങള്‍ ചെറുതായ് ഒന്നു മറച്ചു

അപ്പോള്‍

ശ്രീകൃഷ്ണന്‍ഃ രാധയുടെ നിറുകയില്‍ ഒന്നമര്‍ത്തി ചുംബിച്ചു

എന്നോടെ പൊറുക്കുക”

ചന്ദ്രന്‍ മേഘങ്ങളില്‍ നിന്നും മീചിതമാവുകുമ്പോള്‍ കടല്‍ ക്ഷോഭിച്ച് വേലിയേറ്റം ഉണ്ടാകുന്നപോലെ രാധയുടെ മുഖം ചന്ദ്രദര്‍ശനത്താല്‍ കൃഷ്ണന്റെ ഹൃദയവും വികാരതരളിതമായി.

രോമാഞ്ചം അണിഞ്ഞ് കൃഷ്ണന്‍ രാധയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.

കവിളിലും ചുണ്ടിലും ആഴത്തില്‍ ചുംബിച്ചു. ആകാശത്ത് അതിരറ്റ പ്രശോഭിതനായ് ചന്ദ്രന്‍ യമുനാ നദി ആമ്പലുകളാല്‍ നിറഞ്ഞു അവൊടെമാകെ അതിന്റെ സൌരഭ്യം ചൊരിഞ്ഞു തുടങ്ങി, പശ്ചാത്തലത്തില്‍ താളത്തില്‍ ശബ്ദം സൃഷ്റ്റിക്കുന്ന രാധ അണിഞ്ഞിരിക്കുന്ന അരഞ്ഞാണത്തിന്റെ ശബ്ദം മാത്രം.



ജനാലയിലൂടെ ചന്ദ്രരശ്മി പ്രകാശിന്റെ മുറിയെ ഏറെ പ്രകാശപൂരിതമാക്കിത്തീര്‍ത്തിരിക്കുന്നു. ശ്രീകൃഷ്ണന്‍ ഞാന്‍ തന്നെയാണ് രാധേ നിന്നെ, നിന്നിലൂടെ ഞാന്‍ പ്രണയത്തെയും സത്യത്തെയും മനസ്സിലാക്കുന്നു പ്രകാശന്‍ പറഞ്ഞു കൊണ്ടെയിരുന്നു സത്യവും പ്രണയവും നമ്മള്‍ തന്നെയാണ് അരഞ്ഞാണത്തിലെ കല്ലുകളുടെ ശബ്ദം മെല്ലെ മെല്ലെ മുറുകിക്കൊണ്ടിരുന്നു ശാന്തനായ് ദ്യുതി വിതറി ചന്ദ്രനും.

ചുമ്മാ ഒരു പ്രേമകഥ

ആകപ്പാടെ ഭയങ്കര തിരക്കാ ഇപ്പോ. എന്നാലും ഒരു പ്രേമത്തില്‍ വീണാപിന്നെ തിരക്കിനൊക്കെ എവിടാ നേരം? വൈകുന്നേരം ഓടിപ്പിച്ചിട്ടു ജോലിയും തീര്‍ത്തു പ്രകാശന്‍ പാഞ്ഞു, മനാമയില്‍ ബസ്സിറങ്ങി, മൂന്നു വരിയുണ്ടെങ്കിലും തിങ്ങിതിങ്ങി കാറും വണ്ടീം പോണ റോഡു് സര്‍ക്കസുകാരന്റെ ലാഘവത്തോടെ മുറിച്ചു കടന്നു, ബംഗാളികള്‍ എന്തു ചെയ്യാനാണെന്നറിയാതെ തിങ്ങിവിങ്ങി നിക്കുന്ന അയക്കൂറപാര്‍ക്കിലൂടെ ഊളിയിട്ടു, തുണിമാര്‍ക്കറ്റില്‍ റോഡിലേയ്ക്കിറങ്ങിയിരിയ്ക്കുന്ന തുണിസാമാനങ്ങളില്‍ ചവിട്ടാതെ നോക്കി ചവിട്ടി, പഴയ ഗോള്‍ഡുസൂക്കിന്റെ മുന്നിലെത്തി.








ഇനി ശ്വാസം വിടാം കുറച്ചു നേരം. ഇവിടെ കുറച്ചു വെയിറ്റിങ്ങുണ്ടു്. അവളു് ഈ വഴിയാണു എന്നും വരവു്, ഇന്നും വരും. ഇന്നലെ, വരണതേ കണ്ടുള്ളൂ, എങ്ങോട്ടു പോയീന്നു കണ്ടില്ല. തിരക്കിലൂടെ മുങ്ങിപ്പൊങ്ങി പോകുമ്പോള്‍ കണ്ണിന്റെ പിടിവിട്ടു പോയി. ഇന്നെന്തായാലും വിടുന്ന പ്രശ്നമില്ല. ഒരു വാക്കെങ്കിലും ചോദിയ്ക്കണം, പേരെങ്കിലും അറിയണം, പിന്നെല്ലാം പതുക്കെ പതുക്കെ മതി. മുഖം പോലെ തന്നെ സുന്ദരമായിരിയ്ക്കും പേരും, ഏതു ജാതിയാന്നു് ഒരു പിടീം തോന്നണില്ല. ഹ എന്തെങ്കിലും ആവട്ടെ, ഇത്ര സുന്ദരിയായ കുട്ടീടെ ജാതി ചോദിയ്ക്കണതെന്തിനാ, അല്ലേ?







സ്വര്‍ണ്ണക്കടകളുടെ പ്രഭാപൂരത്തിലൂടെ, മന്ദമന്ദം തിരക്കിനിടയിലും ആരേയും മുട്ടാതെ സൂക്ഷിച്ചു് അതാ അവള്‍, ഒരു സ്വപ്നാടനത്തിലെന്ന വണ്ണം വരുന്നു. എങ്ങും പുതിയ വെളിച്ചം പരന്നു, അവളുടെ സൌന്ദര്യത്തിന്റെ ശോഭയായിരിയ്ക്കും. പ്രകാശന്റെ കണ്ണുകള്‍ തള്ളിയതാവാനും മതി. തൂവെള്ള നിറം, അല്ലെങ്കില്‍ അവനങ്ങനെ തോന്നി. കറുപ്പില്‍ ചാരനിറം വരച്ചു ചേര്‍ത്ത സാരിയും ചാരനിറജാക്കറ്റും, നല്ല ഉയരം, ആദ്യം കാണുന്ന പോലെ അവന്‍ വീണ്ടും കണ്ണു മിഴിച്ചു നോക്കിനിന്നു.







പെട്ടന്നാണു കണ്ണിന്റെ പിടിവിട്ടു അവള്‍ തിരക്കിനിടയില്‍ മറഞ്ഞു കളഞ്ഞതു്, അവന്റെ നെഞ്ചിടിച്ചു പോയി. ഫുട്പാത്തിലുടെ അലസമായി വെറുതെ സ്ഥലം കളഞ്ഞു് തിരക്കുണ്ടാക്കാന്‍ വേണ്ടി നടക്കുന്നവരെ മനസ്സില്‍ കൊഞ്ഞനും കുത്തിക്കൊണ്ടു് അവള്‍ പോയ ഭാഗത്തേയ്ക്കു പാഞ്ഞു, വലിയ വേഗമൊന്നുമുണ്ടായിരുന്നില്ല.







ഒരിരുണ്ട ഗല്ലിയിലേയ്ക്കവള്‍ തിരിയുന്നതു് അവന്റെ കണ്ണില്‍പെട്ടു. ഇനി പ്രശ്നമില്ല, വലിയ തിരക്കില്ലാത്ത റോഡാണു്, പക്ഷേ അവളെങ്ങടാ അങ്ങട്ടു് പോണതു്? അവനും ആ വഴി അവളുടെ കുറച്ചു ദൂരെയായി നടന്നു. ആദ്യം എവിടാ താമസിയ്ക്കണേന്നു കണ്ടു പിടയ്ക്കാം, പിന്നെയാവാം മുട്ടിനോക്കലു്.







സീമൂണ്‍ ഹോട്ടലിന്റെ പിന്‍വശത്തൂടെയുള്ള വഴിയിലൂടെ ഉരച്ചുനോക്കണ ലോട്ടറി കച്ചോടക്കാരന്റെ കൂടും താണ്ടി അവള്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പിന്‍വശത്തെത്തിയപ്പോള്‍ നടത്തം പതുക്കെയാക്കി, ബാഗു തുറന്നു് എന്തോ എടുത്തു, ശരിയ്ക്കു കാണാനൊത്തില്ല, പക്ഷേ മനസ്സിലായി ലിപ്സ്റ്റിക്കാ, ചുണ്ടില്‍ തേയ്ക്കുന്നു, ഒരു കുഞ്ഞികണാടിയും. അവള്‍ നിന്നു, ഹോട്ടലിന്റെ പിന്‍വാതിലിനു മുന്നിലായി, അതാ അവള്‍ വാതില്‍ വലിച്ചു തുറന്നു ഉള്ളിലേയ്ക്കു കയറുന്നു, അതു ശരി അവള്‍ ഹോട്ടലിലെ ജോലിക്കാരിയാല്ലേ.







എന്താവും ജോലി, പിന്നെ അതായി പ്രകാശന്റെ ചിന്ത. ഛെ, നല്ല ജോലി വല്ലതും ആയിരിയ്ക്കും, റിസപ്ഷനിലായിരിയ്ക്കും, പിന്നെന്താ ആവള്‍ക്കു മുന്നിലൂടെ പോയാലു്? ആ - ആര്‍ക്കറിയാം, അവന്‍ നെടുവീര്‍പ്പിട്ടു. എന്തായാലും ഒന്നു പോയി നോക്കാം, പറ്റിയാലൊന്നു മുട്ടിനോക്കേം ചെയ്യാം.







ത്രീസ്റ്റാറാ, അത്യാവശ്യം സൌകര്യങ്ങളൊക്കെ ഇവിടെ ഒപ്പിയ്ക്കാം. രണ്ടു മൂന്നു ബാറൂണ്ടു്, അവരവരുടെ സ്റ്റാറ്റസനുസരിച്ചു കുടിയ്ക്കാം. ഉള്ളില്‍ കയറിയ പ്രകാശന്റെ വിയര്‍പ്പുതുള്ളികള്‍ ഏസിയുടെ കൊടുംതണുപ്പില്‍ ശീതീകരിയ്ക്കപ്പെട്ടു, അവന്റെ അകവും പുറവും മൊത്തമായി കുളുര്‍ത്തു. ഇടത്തേയ്ക്കുള്ള ചില്ലുവാതിലിലൂടെ അരണ്ടവെളിച്ചത്തില്‍ ഒരു സ്ത്രീ നടന്നു പോകുന്ന പോലെ, അവന്‍ ആ വാതില്‍ പതുക്കെ തള്ളി അകത്തേയ്ക്കു കടന്നു. ഹിന്ദിപാട്ടിന്റെ ആരവം, എല്ലാ തരം സിഗരറ്റും ഓരോ പെട്ടി കൂട്ടിയിട്ടു കത്തിച്ച പോലെ പുക, ബീറിന്റേയും വിസ്ക്കിയുടേയും പിന്നെന്തിന്റെയൊക്കെയോ മിശ്രഗന്ധം, എല്ലാം കൂടി പ്രകാശന്റെ ഇന്ദ്രിയങ്ങളില്‍ വന്നുകേറി തിങ്ങിനിറഞ്ഞു. ചിന്തയില്‍ എന്താണെന്നവനറിഞ്ഞില്ല. പുറത്തെ ഗംഭീരപ്രകാശത്തില്‍ നിന്നു വന്നു കേറിയതു കൊണ്ടായിരിയ്ക്കാം, നല്ല ഇരുട്ടു്, ഒന്നും വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല, അവന്‍ അവടെ തന്നെ നിന്നു, കണ്ണൊന്നു തെളിയട്ടെ.







കൈയിലൊരു മൃദുസ്പര്‍ശം, അതെ ഒരു പെണ്ണിന്റെ തന്നെ, അവന്റെ വലത്തു കൈയില്‍ പിടിച്ചു കൊണ്ടു് ഒരു പെണ്ണു്, പറയുന്നു, “വാ, അവടെ സ്ഥലംണ്ടു്”. അവന്റെ അനുമതിയ്ക്കു കാക്കാതെ അവനെയും കൂട്ടി ഉള്ളിലെ തിരക്കില്‍ വഴിതെളിച്ചവള്‍ നടന്നു. തിക്കിതിരിക്കി ഒരു ടേബിലിനരികില്‍ കസേര ചൂണ്ടി അവള്‍ പറഞ്ഞു, “ഇവിടിരി, ഞാനിപ്പൊ വരാം, ഒരു ബില്ലു സെറ്റില്‍ ചെയ്യാനുണ്ടു്”. ഇരുട്ടില്‍ അവളുടെ മുഖം അവന്‍ കണ്ടില്ല. അവനവിടെ ഇരുന്നു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു് അവനു തോന്നിയില്ല. അവന്‍ എന്തിനെന്നറിയാതെ കാത്തിരുന്നു.







“ബീറെടുക്കാം അല്ലേ, ഏതാ വേണ്ടേ?”, അവളുടെ ചോദ്യമാണു് അവനില്‍ തിരികെ ജീവന്‍ ഉണ്ടാക്കിയതു്, അതു വരെ അവന്‍ എന്തോ മരവിച്ച പോലെ ഇരിയ്ക്കായിരുന്നു. എന്തെങ്കിലും മറുപടി പറഞ്ഞോ, ഒന്നും പറഞ്ഞതായി പ്രകാശനു തോന്നിയില്ല, അവള്‍ പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടിനുള്ളില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഒരു ട്രേ, അതില്‍ ഒരു പാട്ടയും (ബീറു്) ഒരു ഗ്ലാസും, ഒരു കുഞ്ഞി പ്ലേറ്റില്‍ കുറച്ചു മിക്സ്ച്ചറും.







അവന്‍ അവള്‍ടെ മുഖത്തേയ്ക്കു നോക്കി. അതെ അവള്‍ തന്നെ, കറുത്ത സാരി ചാരനിറത്തിലുള്ള ഡിസൈനുകള്‍, അതേ മുഖം, അതേ രൂപം. വെളിച്ചം കുറവായ കാരണം വീണ്ടും ഒരു സംശയം. മേശപ്പുറത്തു ഗ്ലാസും ബീറും വച്ചിട്ടവള്‍, അവന്റെ അരികില്‍ വന്നു് ചേര്‍ന്നു നിന്നു. ഇരിയ്ക്കുന്ന അവന്റെ ഇടംവശത്തവള്‍ അവനെയും ചാരിനിന്നു കൊണ്ടു് ഗ്ലാസിലേയ്ക്കു വളരെ ശ്രദ്ധിച്ചു് ബീറു പകര്‍ന്നു. അവളുടെ മൃദുലഭാഗങ്ങള്‍ അവന്റേ മേല്‍ അമര്‍ന്നു നിക്കുന്തോറും അവന്റെ ഉള്ളില്‍ ഒരു കാളല്‍, ആരെങ്കിലും കാണുന്നുണ്ടോ ആവോ?







മൂക്കിലേയ്ക്കടിച്ചു കയറിയ വിലകുറഞ്ഞ സെന്റിന്റെ കുത്തുന്ന മണം കാരണം അവന്‍ മുഖം മാത്രം അകത്തിപിടിച്ചു. ഇളം ചൂടു്, ഏസിയുടെ തണുപ്പില്‍ അവളുടെ ശരീരം അവനു് സുഖം പകര്‍ന്നു, ആ സുഖത്തില്‍ അവനങ്ങനെ ഇരുന്നു പോയി.







തന്റെ കുരുന്നു പ്രേമം, തണ്ടൊടിഞ്ഞു ചെളിയില്‍ കുഴഞ്ഞ താമരപൂവിനോടായിരുന്നല്ലോന്നോര്‍ത്തു് അവന്റെ ഉള്ളൊന്നു തേങ്ങി. ആ ദുഃഖത്തിന്റെ ആഘോഷത്തിനായവന്‍ മരവിച്ച ബീര്‍ഗ്ലാസെടുത്തു മോന്തി.

Tuesday, September 8, 2009

താതവാക്യം-ചുള്ളിക്കാടിന്റെ കവിത

(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാസ്റ്റര്‍പീസെന്നു തന്നെ പറയാവുന്ന കവിതയാണ്‌ താതവാക്യം. ബൂലോകത്ത്‌ 'ബഹുവ്രീഹി'യെപ്പോലുള്ളവരോ അതുപോലെ പാടാന്‍ കഴിവുള്ള ഏതെങ്കിലുമൊരാളോ ഇതൊന്നു ചൊല്ലിക്കേട്ടിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ എടുത്തെഴുതുന്നു..)




അച്ഛന്റെ കാലപുരവാസി കരാളരൂപം

സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;

മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും

വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും



ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം

ബാധിച്ചു മുങ്ങിമറയും പടി താതഭൂതം

പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ

നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:



ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം

വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ

നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം

തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം



നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം

അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി

ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍

നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.



സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍

തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു

മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം

ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.



തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി

പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,

ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-

പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.



ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-

മാ, മന്ത്രവാദിയുടെ മക്കളനാഥരായി

സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ

സോമപ്രകാശകിരണാവലി കെട്ടുപോയി.



ജീവിക്കുവാനിവനിലേക നിയോഗമേകീ

പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം

ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-

മാധാരമായി നിലകൊള്ളുമനന്തശക്തി.



പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം

ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;

ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-

റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.



നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു

പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;

ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം

കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.



കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍

കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,

നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍

പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.



എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു

അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;

വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ

ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.



കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു

കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;

ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍

ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;



നായെക്കണക്കു കടുചങ്ങലയിട്ടു ബാല-

പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍

പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍

ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?



പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും

പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ

'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും

ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.



വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ

കേടുള്ള ബീജമിവളേറ്റതുമൂലമെന്നു

മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം

കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,



നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-

ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും

ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ

മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,



ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-

ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-

ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര

മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.



ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-

നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍

ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-

മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.



ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം

കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-

മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-

ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.



ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം

പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,

ആശിക്കലാണു വലുതാമപരാധമെന്നാ-

ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.



ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;

ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും

ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?

നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.



കാലാവസാനമണയും വരെ വേണ്ടി വന്നാല്‍

മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;

കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍

കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.



ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും

തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;

നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,

പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.



പിന്നെ പ്രേതാവതാരം, ഘനരവസഹിതം

ഗര്‍ജ്ജനം ചെയ്തരങ്ങിന്‍

പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും

കാലഗേഹേ മറഞ്ഞു;

വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍

പ്പൊങ്ങി പൊന്നിന്‍ കിരീടം;

മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,

ജീവചൈതന്യപൂര്‍ണ്ണം.



-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ - 1992

എം.ടി. യുടെ കഥകള്‍

ആമുഖമായി ....................




Come on, love poem, get up from among the broken glass,



the time to sing has come



Help me, love poem, to make things whole again, to sing inspite of pain.



It"s true that the world does not cleanse itself of wars, does not wash off the blood, does not get over its hate. it"s true



Yet it is equally true that we are moving toward a realization; the violent ones are reflected in the mirror of the world, and their faces are not pleased to look at, not even to themselves







കഥയുടെ പെരുന്തച്ചനില്‍ന്ന് മലയാളിക്ക് കിട്ടിയ മറ്റൊരു മുത്ത് - ഷെര്‍ലക്ക് കഥാ സമാഹാരം. വെറും നാലു കഥകള്‍ - ഷെര്‍ലക്ക്; ശിലാലിഖിതം; കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്; കല്പ്പാന്തം. ഈ കഥകളിലൊക്കെത്തന്നെ നഗരം പ്രത്യക്ഷത്തില്‍ മനുഷ്യന്‍റെ അന്തകനായി നില്ക്കുന്നു.



ചിലപ്പോള്‍ ഈ കഥകളില്‍ എം.ടി. പറഞുപോയ കാര്യങള്‍ മറ്റു പലരും പ്രതിപാദ്യമാക്കിയിരിക്കാം. പക്ഷെ എം.ടി. യുടെ വാക്കുകള്‍ വായനക്കാരെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ജീവിതം വെട്ടിപ്പിടിക്കാനിറങുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മെത്തന്നെയണ്. മാനുഷിക മൂല്യങള്‍ക്ക് അവിടെ സ്ത്ഥാനമില്ല. എല്ലാറ്റിനുമുപരി സ്വാര്‍ത്ഥം ജയിക്കുന്നു. നഗരത്തിന്‍റെ ആര്‍ഭാടങള്‍ മനുഷന് മറ്റൊരു മുഖം നല്കുന്നു. നിന്ദയുടെ, അവജ്ഞയുടെ, അല്പ്പത്തത്തിന്‍റെ....... ഇതിനു മുകളില്‍ കുട പിടിക്കുന്ന മനുഷ്യന്‍ മറ്റൊന്നും കാണുന്നില്ല - സ്വന്തം നിലനില്പ്പല്ലാതെ....... എം.ടി. ഇതിന് അടിവര ഇടുന്നു ഈ കഥകളില്‍.











ഈ കഥാസമാഹാരത്തിലെ ആദ്യ കഥയായഷെര്‍ലക്ക്. ഇതിലെ പ്രധാന കഥാപാത്രംതന്നെ പൂച്ചയാണ്. കഥ നടക്കുന്നത് അമേരിക്കയില്‍. ബാലു ചേച്ചിയെ കാണാന്‍ അമേരിക്കയില്‍ എത്തുന്നു. ഇംഗ്ലീഷ് ലിറ്റ്റേച്ച്റില്‍ എം.എ. ജേര്‍ണ്ണലിസ്ത്തില്‍ ഡിപ്ലൊമയുള്ള ഹൈലി ക്വാളിഫയിഡ് ആയ ബാലു എവിടെയുമെത്തുന്നില്ല. എം.ടി. യുടെ വാക്കുകള്‍ " ദൈവവും ഞാനും തമ്മിലുള്ള ഇടപാടുകളില്‍ എവിടെയൊക്കെയൊ പിഴവു പറ്റി."











പക്ഷെ അയാളുടെ ചേച്ചി അങനെ ആയിരുന്നില്ല. തികച്ചും മെറ്റീരിലിസ്റ്റിക്. ആദ്യത്തെ ഭര്‍ത്താവുമായി അവര്‍ വേര്‍ പിരിഞു. ബാലുവിന്‍റെ കുമാരേട്ടനെ. " ഞാന്‍ ഗ്രീന്‍ കാര്‍ഡ് ശരിയാക്കമെന്ന് പറഞതാണ്. ഫോര്‍ യുര്‍ കുമാരേട്ടന്‍! യൂ നോ ദാറ്റ്. " കുമാരേട്ടന്‍ അതിനൊന്നും നിന്നില്ല. അയാള്‍ക്ക് അമേരിക്കയിലെ വീട്ടു തടങ്കല്‍ അത്ര വെറുപ്പുള്ളതായിരുന്നു. കുമാരേട്ടന്‍ നാട്ടിലേക്കു തിരിച്ചു പോയി. വേറൊരു വിവാഹം കഴിച്ചു. സസുഖം ജീവിക്കുന്നു.











ബാലുവിന്‍റെ ചേച്ചിക്ക് ശാന്തിയും സമാധാനവും കിട്ടിയോ? അമേരിക്കന്‍ ഉപഭോഗ സംസ്കാരത്തിന്‍റെ അടിമയായി, മന:സമാധാനത്തിന് രാത്രിയില്‍ വൈന്‍ കുടിക്കുന്നു. കൂട്ടിനു ഷെരലക്ക് ഹോംസ് ഷിന്ഡെ എന്ന പൂച്ചയും.











ജീവിതം തന്നെ ഒരു അപസര്‍പ്പക കഥയാകുന്നു ചിലര്‍ക്ക്. എന്‍ജീനീയറായ ജയന്ത് ഷിന്‍ഡെ, ബാലുവിന്‍റെ ചേച്ചിയുടെ രണ്ടാം ഭര്‍ത്താവ്, കുഞുങള്‍ക്കു പകരം പൂച്ചയെ എടുത്തു വളര്‍ത്തുന്നു. പൂച്ചയുടെ നഖങള്‍ ഓപ്റേറ്റ് ചെയ്ത് മാറ്റുന്നു. അല്ലെങ്കില്‍ പൂച്ചയുടെ നഖം തട്ടി വിലപിടിപ്പുള്ള ഫര്‍ണിച്ചറുകള്‍ കേടാവുമത്രെ. അമേരിക്കക്കാര്‍ക്ക് എല്ലാം ഒരു വിനോദമാണ്. എതിര്‍ക്കാനുള്ള ആയുധമത്രയും നശിപ്പിക്കുക. ആയിക്കോട്ടെ. മനുഷ്യ നൃശംതയുടെ മറ്റൊരു മുഖം.











മദ്യപിക്കാത്ത ജയന്ത് ഷിന്ദെ മദ്യക്കുപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതും അമേരിക്കന്‍ നാഗരിഗതയുടെ മറ്റൊരു വിനോദം. ഇവിടെ ഏം.ടി. യുടെ നര്‍മ്മം നഗര കാപട്യത്തിനു നേരെ കലഹിക്കുന്നു.











മാര്‍‍ജ്ജാര ദു:ഖവും ബാലുവിന്‍റെ ദു:ഖവും ഒന്നാകുന്നതും മദ്യത്തിലൂടെത്തന്നെ. ഒരു സ്വയം നഷ്ടപ്പെടല്‍. ബാലുവിന്‍റെ ചേച്ചിയും അതു തന്നെ യാണല്ലൊ ചയ്യുന്നത്, ഒറ്റപ്പെടലിന്‍റെ വ്യഥയകറ്റാന്‍.











സ്വബോധം നഷ്ടപ്പെടുന്നവര്‍ക്ക് കാപട്യത്തിന്‍റെ ആവശ്യമില്ല, അല്പ നേരത്തെക്കെങ്കിലും. അപ്പോള്‍ മാത്രമാണ് മന്ഷ്യനും മൃഗവും സ്വത്വം നഷ്ടപ്പെടാത്തവരാവുന്നതും.











എം.ടി. യുടെ വാക്കുകള്‍ " അപ്പോഴാണ് ഒരു നടുക്കത്തോടെ കാണുന്നത്, ഷെര്‍ലക്കിന്‍റെ കാലുകള്‍ നാലിലും നീണ്ട കൂര്‍ത്ത നഖങള്‍."

കാപട്യവും ക്രൂരതയുമൊക്കെത്തന്നെ എത്ര കണ്ട് മൂടിവെക്കാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ അത് മുഖം മൂടി അഴിച്ച് പുറത്ത് ചാടുന്നു - മനുഷ്യനായാലും മൃഗമായാലും.











നഗരം ഒരു പ്രധാന വില്ലനായി ഈ കഥാസമാഹരത്തിലുടനീളം പ്രത്യക്ഷപ്പെടുമ്പോലെ ഒറ്റപ്പെടുന്ന വ്യക്തികളുടെ വ്യഥയും നമുക്ക് അനുഭവേദ്യമാകുന്നു ഓരോ കഥകളിലും.











ഒറ്റപ്പെടുന്ന വ്യക്തികളുടെ ഭാവപ്പകര്‍ച്ച ഒരുതരത്തില്‍ പറഞ്ഞാല്‍ ഉന്മാദത്തിന്‍റെ‍‍താണ്. അത് പലവേഷങ്ങള്‍ എടുത്ത് അണിയുന്ന് എന്ന് മാത്രം - പണത്തിന്‍റെ, സ്ഥാന മാനങ്ങളുടെ, ആത്മഹത്യയുടെ, ഭ്രാന്തിന്‍റെ- ഇതില്‍ ഏത് വേഷമാണ് ഒരു വ്യക്തി ആടുന്നത് എന്നതിനനുസരിച്ച് ഇരിക്കുന്നു സമൂഹത്തില്‍ ആ വ്യക്തിയുടെ ജയ പരാജയങ്ങള്‍. നമ്മള്‍ പറയുന്ന പോസിറ്റീവ്/നെഗെറ്റീവ് അപ്രോച്ച്. അവിടെ മാനുഷിക മൂല്യങ്ള്‍ക്ക് വിലയില്ല.











ശിലാലിഖിതത്തിലെ ഗോപാലന്‍കുട്ടി ചരിത്ര ഗവേഷണത്തില്‍ ഡോക്ട്രേറ്റ് എടുത്ത ആളാണ്. അതിനപ്പുറം അയാള്‍ക്ക് ഒരു ലോകമില്ല. വിദ്യാസ്മ്പന്നരായ മനുഷ്യരിലൂടെ ദയാരാഹിത്യത്തിന്‍റെ വൃത്തികെട്ട മുഖം എം.ടി. നമുക്ക് കാണിച്ചു തരുന്നു.











വിഷം കഴിച്ച് ആത്മഹത്യ ചയ്യുന്ന പത്മാവതി, മരണത്തോടു മല്ലിടുമ്പോഴും നിസ്സംഗരായി അവളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ നിന്ദിച്ചും പഴി പറഞും പിഴച്ചവള്‍ക്ക് കിട്ടേണ്ട വിധിയെഴുത്തായി സമൂഹം അതിനെ കാണുന്നു.











ഒരു സമൂഹം മുഴുവന്‍ കാട്ടാള സ്വഭാവം പ്രകടിപ്പിക്കുന്നത് എന്തു കൊണ്ട് എന്നതിനുത്തരം അതായിരിക്കാം ഒരുപക്ഷെ ഇന്നിന്‍റെ ലോക നീതി എന്നതു മാത്രമായിരിക്കും. അവിടെ ഒരു വ്യക്തിയല്ല, ആള്‍ക്കൂട്ടമാണ് തെറ്റും ശരിയും നിശ്ചയിക്കുന്നത്.











കുറെച്ചെങ്കിലും മനുഷ്യ പറ്റുള്ള ഗോപലന്‍ കുട്ടിയുടെ അമ്മ പറയുന്നു - " മാഷേ, മാഷ് കൊറച്ച് വൈദ്യം അറീണ ആളല്ലേ? എന്താ ആ പെണ്ണ് അരച്ച് കലക്കി കഴിച്ചത്ന്ന് അറിയില്ലല്ലോ"











"മാള്വൊമ്മെ, ഇതിനൊക്കെ ഡോക്ട്ര്‍മാര്ടെ അടുത്ത് കൊണ്ടോവണം. ഛര്‍ദ്ദിപ്പിക്കാന്‍ അവര്ടെ കൈയില് മരുന്ന്.ണ്ട് ഇല്ലെങ്കില്‍ അവര് ഇനിമ കടുക്കും. ചെയ്യണ്ട്ത് അതാണ്."











"മാളോട്ത്തി, മിണ്ടാതെ ഒരു ഭാഗത്തിരിക്യാ നല്ലത്. ഓരോന്നിന്‍റെ മണ്ടേല് വര മാറ്റാന്‍ പറ്റോ? ഇതേയ്, ഇതില് പെട്ടാല്‍......"

രാഘവമ്മാമ സ്വരം ഒന്ന് താഴ്ത്തി " പോസ്റ്റുമാര്‍ട്ടം, പോലിസ് വന്ന് .......എന്താ അതിന് പറയൃ? ആ ഇന്‍ക്വെസ്റ്റ്. ഇതിനൊക്കെ വേറെ ചില വകുപ്പാണ്, അറിയ്യോ?"











പത്മാവതിയുടെ ബന്ധുക്കള്‍ കൂടിയായ ഗോപലന്‍ കുട്ടിയും രാഘവന്‍മ്മാമയും മുഖം തിരിച്ച് സ്വയം രക്ഷനോക്കുമ്പോള്‍ മനുഷ്യന് ഇത്രത്തോളം ക്രുനാവാന്‍ എങനെ കഴിയുന്നു എന്നും ചിന്തിച്ചു പോവുന്നു.











നാരായണിയും മക്കളും ( പത്മാവതിയും അവളുടെ അനിയത്തിയും ) പിഴച്ചവരാണ്. വിശപ്പിന്‍റെ വിളിയകറ്റാന്‍ വ്യഭിചാരം എന്ന കുറ്റം അവര്‍ ചെയ്യുന്നതു തന്നെ സമൂഹത്തിന്‍റെ കൊള്ളരുതായ്മ കൊണ്ട് മാത്രമാണ്. സ്നേഹശൂന്യമായ പെരുമാറ്റം പലരേയും വഴി പിഴച്ച സന്തതികളാക്കുന്നു എന്നത് മറ്റൊരു സത്യം.











"മറ്റോള്‍ടെ വിവരം വല്ലതും കേട്ട്വോ രാഘവാ? രണ്ടാമത്തോള്‍ടെ?"









"ആരാ അന്വേഷിക്കണ്? നമ്മടെ കൊട്ടിലിലെ നാണ്വെമ്മടെ മകന്‍ കുഞ്ഞുണ്ണി ആലോചിച്ചതല്ലെ? അസ്സലായി അദ്ധാനിക്കണ ചെക്കന്‍....... അപ്പളല്ലേ ഒരുമ്പോട്ടള്‍ക്ക് താറാവുകാരന്‍ നസ്രാണീടെ കൂടെ ചാടിപ്പോവാന്‍ തോന്നീത്...... എവിടെങ്കിലും ചെന്ന് തൊലയട്ടെ"











"കാര്യം നമ്മുടെ ഒരു കാരണോര്ടെ മക്കളും കുട്ട്യോളും ആണ്. പറഞ്ഞിട്ടെന്താ?"









രഘവമ്മാമ ഒരു സ്വകാര്യം പോലെ ഗോപാലന്‍ കുട്ടിയോട് പറഞ്ഞു " സ്വഭാവ ഗുണം നന്നല്ല. തള്ളേ കണ്ടിട്ടല്ലേ മക്കള് പഠിക്യാ"

ഇത് ഗോപാലന്‍ കുട്ടിയും ശരിവെയ്ക്കുന്നുണ്ട് അയാളുടെ പഴയ ഓര്‍മ്മകളിലൂടെ - നാരയണി വൈകുന്നേരം മേല്‍ കഴുകി വന്നാല്‍ തെക്കേ മുറ്റം അടിക്കുന്ന പതിവുണ്ട്....... കുനിഞ് അടിച്ചു വാരുമ്പോള്‍ നനവു വറ്റാത്ത മുടിയുടെ ചുരുട്ടിക്കെട്ടിയ അറ്റം നിലത്തു മുട്ടുമെന്ന് തോന്നും. തിണ്ണയിലിരുന്ന് നോക്കും. ചതുരക്കഴുത്തുള്ള ബ്ളൌസിന്‍റെ വിടവിലൂടെ, വെള്ളരിപൂക്കള്‍ പോലെ...."











"കള്ളാ, നീയെന്താടാ നോക്കിയിരിക്കണ് " ഒരിക്കല്‍ നാരായണി കള്ളക്കണ്ണ് കണ്ട് പിടിച്ചു. അപ്പോള്‍ നാണം കൊണ്ട് ചുളുങ്ങി...... നാരായണി ചിരിച്ചും കൊണ്ട് തിരിച്ചു പോവുമ്പോള്‍ താടിയില്‍ രണ്ടുവിരല്‍ കൊണ്ട് പിടിച്ച് ഒന്നാട്ടി പതുക്കെ പറഞ്ഞു - സാരല്യടാ, ആങ്കുട്യോളായാല്‍ ഇത്തിരി തോന്ന്യാസൊക്കെ അറിയണ്ടെ. "











"ചുട്ട പുളിങ്കുരു ഒളിപ്പിച്ചുവെച്ചത് തിരയാന്‍ ട്രൌസറിന്‍റെ പോക്കറ്റില്‍ കൈയ്യിട്ട് തിരുപ്പിടിപ്പിച്ച് നാണിപ്പിച്ചത് ഏഴില്‍ പഠിക്കുമ്പോഴാണ്"

കൌമാരത്തിന്‍റെ ചാപല്യങ്ങള്‍ മനോഹരമായ ഒരു രേഖാചിത്രം പോലെ വരച്ചിടുന്നു എം.ടി ഈ വരികളിലൂടെയത്രയും.

ഗോപാലന്‍ കുട്ടി ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അയാളുടേത് ഒരു ഏഴാം ക്ളാസില്‍ പഠിക്കുന്ന കുട്ടിയുടെ അറിവില്ലായ്മ്യുടേതാണ്. അയാളേക്കാള്‍ നാലു വയസ്സ് മാത്രം മൂപ്പുള്ള നാരായണിയുടേത് സ്വാഭാവ ദൂഷ്യവും.











ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിദ്യാഭ്യാസവും സെര്‍ട്ടിഫിക്കറ്റുകളും ജീവിതത്തില്‍ എലൈറ്റ് ഗ്രൂപ്പിലെത്താനുള്ള ഒരു ഏണി മാത്രമാണ്. അവര്‍ക്ക് മറ്റുള്ളവരുടെ നിസ്സഹായത മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇല്ലെന്നു തന്നെ പറയാം - സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം അവര്‍ക്കൊരു ലോകമില്ല.











അതുകൊണ്ടാണല്ലോ തറവാട് വില്‍ക്കാന്‍ അമ്മയെ നിര്‍ബന്ധിക്കുന്നതും, ആ തുകയെടുത്ത് നഗരത്തില്‍ അയാള്‍ പണിയുന്ന വീടിന്‍റെ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ ഗോപാലന്‍ കുട്ടി പ്രേരിതനാവുന്നതും. " നഗരത്തില്‍ കണ്ണായ സ്ഥലത്ത് വക്കീല്‍ മകള്‍ക്ക് പതിനഞ്ച് സെന്‍റ് നീക്കിവച്ചിരിക്കുന്നു. അവിടെ സെന്‍റിന് ഇപ്പോള്‍ മുപ്പതിനായിരം വിലയുണ്ട്. ഫിക്സെഡ് ഡെപ്പോസിറ്റും പ്രൊവിഡ്ന്‍റ് ഫണ്ടില്‍നിന്നുള്ള കടവും ചേര്‍ന്നാല്‍ ഒന്നരലക്ഷമേ ആവൂ. എന്‍ജീനീയര്‍ കണക്കുകൂട്ടിയത് മൂന്ന്. അവര്‍ മൂന്നു പറഞ്ഞാല്‍ ചെയ്ത് വരുമ്പോള്‍ നാല്." ഇക്കൂട്ടര്‍ക്ക് ജീവിതം തന്നെ കണക്ക് കൊണ്ട് ഒരു കളിയാകുന്നു. ഇത്തരക്കാര്‍ സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളാവുന്നതും ഈ കണക്ക് കൊണ്ടുള്ള പകിട കളി കോണ്ടുതന്നെ.











രഘവമ്മാമയും ഈ ജനുസ്സില്‍പ്പെട്ടതു തന്നെ. മാദ്ധ്യസ്ഥം വഹിച്ച് ഇരു പക്ഷത്ത് നിന്നും പ്രതിഫലം പറ്റുന്ന രാഘവമ്മാമ, നഗരം ഗ്രാമത്തിലേക്ക് എങ്ങനെ കടന്ന് കയറുന്നു എന്നുകൂടി എം.ടി നമുക്ക് കാണിച്ച് തരുന്നു.











മകളുടെ ബി.എഡ്. അഡ്മിഷനുവേണ്ടി ഗോപാലന്‍ കുട്ടിയോട് പറയുന്നുണ്ട് രാഘവമ്മാമ. " ഞാനങ്ട്ട് വരണമെന്ന് വിചാരിച്ചതാ ഗോപേ, ഭാര്‍ഗ്ഗവിക്കുട്ട്യേ എവിടെയെങ്കിലും ഒന്ന് ബി.എഡിന് എടുപ്പിക്കണല്ലോ ഗോപേ."









"ജൂണില് നോക്കാം."









"പതിനെട്ട്, ഇരുപത് ഒക്കെ കൊടുക്കണ്ടിവരുംന്നാ അന്വെഷിച്ചപ്പോള്‍ അറിഞ്ഞത്. കൊടുക്കാം. അതിനും നല്ല ശുപാര്‍ശ വേണ്ടിവരുംന്നാ കേള്‍ക്കണ്. നമ്മളാരേയാ പിടിക്കണ്ട്."









"ഞാനന്വേഷിക്കാം"..............









"ഗോപേ, പണത്തിന്‍റെ കാര്യത്തില് തര്‍ക്കിക്കണ്ട. രണ്ടു കൊല്ലം കഴിഞ്ഞാല്‍ തൃത്താല സ്കൂളില് ഒരു വേക്കന്‍സി വര്ണ്ട്."











ഇങ്ങനെയാണ് മേല്‍ത്തട്ടിലുള്ളവരുടെ ചിന്ത. കാര്യം എങ്ങിനെയും സാധിച്ചെടുക്കുക. കൈക്കൂലി ഇവരുടെ കണ്ണില്‍ അത്ര മഹാപാപമൊന്നുമല്ല. അതിലൊന്നും ആര്‍ക്കും യാതൊരു പാകപ്പിഴയും കാണാന്‍ സാധിക്കുന്നുമില്ല. മേല്‍ത്തട്ടിലുള്ളവര്‍ താന്തോന്നിത്തം കാണിച്ചാലും അവരുടെ പണം അവരെ മാന്യരാക്കുന്നു.











പക്ഷെ, അങ്ങനെയാണോ നാരായണിയെപ്പോലുള്ളവര്‍. അവള്‍ താഴെത്തട്ടുകാരിയാണ്. ഒരു നേരത്തെ അന്നത്തിന്‍റെ വിലയായി അവള്‍ക്ക് കൊടുക്കേണ്ടി വരുന്നത് അവളുടെ ജീവിതം തന്നെയാണ്. പാങ്ങില്ലാത്തവര്‍ മറ്റെന്ത് ചെയ്യാന്‍.











സമൂഹത്തിന്‍റെ കണ്ണില്‍ നാരായണിയുടെ പ്രവൃത്തികള്‍ മ്ളേഛമാകുന്നത് ഇതും കൊണ്ട് കൂടിയാണ്. പണമില്ലാത് തന്നെ പ്രധാന കാരണം. പണമുണ്ടെങ്കില്‍ ഈ സമൂഹത്തില്‍ ഏത് ദുഷ്പ്രവൃത്തിയും ആവാം എന്ന് ചുരുക്കം.



കഥയുടെ കുലപതിയായ എം.ടി. വരികളിലും വാക്കുകളിലും ഒളിപ്പിച്ചുവെക്കുന്ന മൌനം പ്രത്യേകം ശ്രദ്ധേയമാണ്. പറഞ്ഞ വാക്കുകളേക്കാള്‍ പറയാതെ വെക്കുന്ന കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ടത് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നു എം.ടി



രാഘവമ്മാമ സംഭാഷണത്തിനിടയില്‍ തൃത്താലയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരു സാധാരണ സംഭാഷണം എന്നതിലുപരി ആദ്യ വായനയില്‍ ഇവിടെ മറ്റൊന്നും തോന്നാനിടയുമില്ല.



ആഴത്തില്‍ വായിക്കുമ്പോള്‍ നമ്മള്‍ അറിയുന്നു, തൃത്താല എന്ന സ്ഥലം വേദഭൂമിയാണ്, പറയിപെറ്റ പന്തീരുകുലത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന പുണ്യഭൂമിയാണ്.നിസ്വാര്‍ത്ഥരായ പന്തീരുകുലക്കാര്‍ മനുഷ്യ ജന്‍മമെടുത്ത ദൈവജ്ഞരായിരുന്നു. ഇത് മലയാളക്കരയുടെ പഴം പെരുമ.



അത്രത്തോളമൊന്നും നമുക്ക് ഉയരാന്‍ സാധിച്ചെന്ന് വരില്ല. മനുഷ്യ ജന്‍മം സാര്‍ത്ഥകമാകണമെങ്കില്‍ ചില ത്യാഗങ്ങളൊക്കെ നമുക്ക് ചെയ്യാന്‍ കഴിയണം. ദൈവജ്ഞരായില്ലെങ്കിലും മനുഷ്യരാവുക എന്ന സന്ദേശമാണ് എം.ടി തരുന്നത്.



വിവേക പൂര്‍ണ്ണമായ പെരുമാറ്റം മനുഷ്യന് മാത്രം കഴിയുന്ന ഒന്നാണ്. മനുഷ്യ നന്‍മകള്‍ ക്ഷയിക്കുമ്പോള്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാകുന്നു.



ഇങ്ങനെ എത്ര വേണമെങ്കിലും എം.ടി. യുടെ കഥകളില്‍ നിന്ന് നമുക്ക് വ്യവച്ഛേദിച്ചെടുക്കാന്‍ കഴിയും. മാത്രവുമല്ല, എം.ടി. എഴുതുന്ന വാക്കുകളുടെ മൂര്‍ച്ഛ എത്രത്തോളമെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. മനസ്സിനെ അലോസരപ്പെടുത്തുന്ന വാക്കുകള്‍. മരണവുമായി മല്ലിടുന്ന മകളോടുള്ള നാരായണിയുടെ പ്രതികരണം നോക്കുക. ' തീരുന്നെങ്കില്‍ തീരട്ടെ'



ആദ്യം നമുക്ക് തോന്നും പെറ്റ തള്ളക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ? ഒരമ്മക്കും ഇങ്ങനെ പറയാന്‍ പറ്റില്ലെന്ന് നമുക്കൊക്കെ അറിയാം. പെറ്റ വയറെ പതക്കൂ എന്നൊന്നില്ലേ.



പിന്നെ നാരായണി എന്തുകൊണ്ട് ഇത്തരത്തില്‍ പ്രതികരിച്ചു എന്ന് നാം ആലോചിക്കേണ്ടതാണ്



സമൂഹത്തിനൊന്നടങ്കമുള്ള നാരായണിയുടെ പുച്ഛമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സഹതപിക്കുവാന്‍ എത്തുന്നവരോട് അത് വേണ്ട എന്നു തന്നെയാണ് നാരായണി ഉറക്കെ പറയാന്‍ ശ്രമിക്കുന്നതും.

ചിരിക്കാന്‍ ഒറ്റവരി ഫലിതങ്ങള്‍

1 തിലകം എന്നാല്‍ പൊട്ട്‌, അപ്പോള്‍ തിലകനെന്നാല്‍ പൊട്ടനാണോ?

2 ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു തടയാന്‍? അതിന്റെ വാലിലൊരു കെട്ടിടുക

3 പൂച്ചയെ കണ്ടാല്‍ എലി ഓടുന്നത്‌ എന്തുകൊണ്ട്‌? കാലുകൊണ്ട്‌

4 വിമാനം കണ്ടുപിടിച്ചത്‌ റൈറ്റ്‌ സഹോദരന്മാര്‍. കണ്ടു പിടിക്കാത്തത്‌? ലെഫ്റ്റ്‌ സഹോദരന്മാര്‍

5 ഗൊറില്ലകള്‍ക്ക്‌ വലിയ നാസാരന്ധ്രങ്ങള്‍ നല്‍കിയിരിക്കുന്നത്‌? വിരലുകള്‍ വലുതായതുകൊണ്ട്‌.

6 ഒരുപാട്‌ ഗോപാലന്മാരുടെ പേര്‌ ഫോണ്‍ ബുക്കിലുള്ളത്‌ എന്തുകൊണ്ട്‌? ആ ഗോപാലന്മാര്‍ക്കെല്ലാം ഫോണ്‍ ഉള്ളതുകൊണ്ട്‌!

7 ഒരു വീട്‌ ധരിക്കുന്ന ഡ്രസ്‌? അഡ്രസ്‌!

8 ഒരു കാന്തം മറ്റൊന്നിനോട്‌ പറയുന്നത്‌? എന്നെ ഇങ്ങനെ ആകര്‍ഷിക്കാതെ!

9 ടൈ തൊപ്പിയോട്‌ പറയുന്നത്‌? നീ കുറച്ചുകാലം മുകളില്‍ പോയിരിക്ക്‌, ഞാന്‍ ഇവിടൊന്ന്‌ തൂങ്ങിക്കിടക്കട്ടെ!

10 ജനിച്ച്‌ ആറു മാസം കഴിഞ്ഞ കന്നുക്കുട്ടിയെ എന്തു വിളക്കും? ഏഴു മാസം പ്രായമുള്ള കന്നുക്കുട്ടിയെന്ന്‌!

11 മത്സ്യങ്ങള്‍ക്ക്‌ കരയില്‍ ജീവിക്കാന്‍ കഴിയാത്തത്‌? കരയില്‍ വെള്ളമില്ലാത്തതുകൊണ്ട്‌!

12. ഒരു പ്രേതം മറ്റൊരു പ്രേതത്തോട് - നീ മനുഷ്യരില്‍ വിശ്വസിക്കുന്നുണ്ടോ?

12 പറന്നുപോവുന്നതിനിടെ പക്ഷി മുട്ടയിട്ടെങ്കിലും താഴെ വീണില്ല. കാരണം? പക്ഷി അടിവസ്ത്രം ധരിച്ചിരുന്നു!

13 തവളയുടെ വായെവിടെ? നടുക്ക്‌!

14 ഏറ്റവും വലിയ ജില്ല? വോള്‍ട്ടേജില്ല!

15 ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന്‌ പിന്‍വാങ്ങാന്‍ കാരണം? ഇംഗ്ലണ്ടില്‍ പിന്‍ ഇല്ലായിരുന്നു.

16 വാസ്കോഡഗാമ കാപ്പാട്‌ കാലുകുത്താന്‍ കാരണം? കൈ കുത്താന്‍ വയ്യാത്തതിനാല്‍!

17 മഴ പെയ്യുന്നതെങ്ങിനെ? ചറപറ ചറപറ!

18 ഏറ്റവും കൂടുതല്‍ ചെക്ക്‌ കൊടുക്കുന്ന ഇന്ത്യാക്കാരന്‍? വിശ്വനാഥന്‍ ആനന്ദ്‌!

19 വക്കീലന്മാര്‍ രാഷ്‌ട്രീയ നേതാക്കന്മാരാകുന്നത്‌? പട്ടിണി കിടന്ന്‌ ചാവാതിരിക്കാന്‍!

20 ഒറ്റയ്ക്ക്‌ സംഘഗാനം പാടിയ വ്യക്തി? രാവണന്‍!

21 ടെലിവിഷനില്‍ വാര്‍ത്തകള്‍ കഴിഞ്ഞാല്‍? നമസ്കാരം!

22 ആനയും ആപ്പിളും തമ്മിലുള്ള വ്യത്യാസം? ആന കറുത്തതാണ്‌!

23 ആനയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്‌ എങ്ങനെ? ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുക, ആനയെ എടുത്തു വയ്ക്കുക, വാതില്‍ അടയ്ക്കുക!

24 കോഴി റോഡ്‌ ക്രോസ്‌ ചെയ്തുപോവുന്നത്‌ എന്തിന്‌? അപ്പുറത്തെത്താന്‍!

25 പാടുകയും ആടുകയും ചെയ്യുന്ന മാന്‍? വാക്‌മാന്‍!

26 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഗ്രഹം? ആഗ്രഹം!

27 കേക്കില്‍ ആദ്യം ഇടേണ്ട വസ്തു? കത്തി!

28 അയ വെട്ടുന്ന മൃഗം? എലി!

29 അമേരിക്കന്‍ സമയം നമ്മുടെ സമയത്തേക്കാള്‍ പുറകിലായിരിക്കുന്നത്‌? കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചത്‌ താമസിച്ചായതുകൊണ്ട്‌!

30 ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനി ഇന്ത്യയില്‍ ആരംഭിച്ചത്‌? വന്‍തോതില്‍ ഈസ്റ്റ്‌ ഉല്‍പാദിപ്പിക്കാന്‍!

31 പതിവായി കോടതിയില്‍ കയറിയിട്ടും നാണം തോന്നാത്തത്‌? ജഡ്ജിക്ക്‌!

32 അച്ഛന്‍ അധികം സംസാരിക്കാത്തതു കൊണ്ട് മാതൃഭാഷ എന്ന പ്രയോഗമുണ്ടായി!

33. ഭാര്യ ഊട്ടി മുമ്പു കണ്ടിട്ടുള്ളതു കൊണ്ട് ഞാനൊറ്റക്ക് ഹണിമൂണിന് പോയി.

34. കാന്‍‌വാസ് പെയിന്റ് തുടച്ച തുണി വിറ്റ് കാശാക്കുന്നയാള്‍ പോസ്റ്റ് മോഡേണ്‍ ആര്‍ട്ടിസ്റ്റ്!

35. രമ - പാത്രം കഴുകാന്‍ എന്താ ഉപയോഗിക്കുന്നേ? ഉമ - ഭര്‍ത്താവിനെ!

36. സമകാലിക സാഹിത്യം ഉണ്ടോ? കടയുടമ - പിന്നില്ലാതെ? സമകാലിക മലയാളം ഉണ്ട്!

37. സ്വപ്നം കാണുന്നവര്‍ക്കേ ഭാവിയുള്ളൂ. അപ്പോള്‍ പോയിക്കിടന്ന് ഉറങ്ങൂ!

38. 82.6 ശതമാനം സ്ഥിതിവിവര കണക്കുകളും ഭീമ അബദ്ധങ്ങളാണ്.

39. 35 നു ശേഷം കുട്ടികള്‍ ആവാമോ? 35 കുട്ടികള്‍ തന്നെ പോരേ?!

[ഈ ഫലിതബിന്ദുക്കള്‍ മറ്റ് പല പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചവയാകാം. ചിലതൊക്കെ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഫലിതങ്ങളാണ്. ഈ ഫലിതങ്ങളില്‍ നിങ്ങളാരെങ്കിലും രചിച്ചവ ഉണ്ടെങ്കിലും അവ ഇവിടെ പ്രസിദ്ധീകരിക്കുന്നതില്‍ നിങ്ങള്‍‌ക്ക് എതിര്‍പ്പ് ഉണ്ടെങ്കിലും ദയവായി എന്നെ അറിയിക്കുക.]

Monday, September 7, 2009

“കാരീന”

സീന്‍ :1

ഒരു വീടിന്‍റെ പിന്‍‌വശം.പുതിയതായി പണിത വീടാണ്.ചുമട്ടുകാര്‍ സാധനങ്ങള്‍ വീടിന്‍റെ പിന്‍ഭാഗത്ത് കൊണ്ടുവന്ന് വയ്ക്കുന്നു.വലിയ വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ വീട്ടുസാമാനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു.

“അകത്തേക്കു വെയ്ക്കണാ സാറെ?”-കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്ന ആള്‍ ചോദിച്ചു.

“ഏയ് അതൊന്നും വേണ്ട .ഇതൊക്കെ അടുക്കിപെറുക്കിയിട്ട് വേണം അകത്തേക്കു കയറ്റാന്‍.നിങ്ങളതു അവിടെ ഒതുക്കി വെച്ചാല്‍ മതി”.

എല്ലാം ഇറക്കിയതിനു ശേഷം അവര്‍ ഗൃഹനാഥന്‍റെ അടുത്ത് വന്നു പതുങ്ങി തല ചൊറിഞ്ഞു നിന്നു.കൂലി ചോദിക്കുന്നു.ഗൃഹനാഥന്‍ തര്‍ക്കിക്കുന്നു.അവസാനം കൂലി കൊടുക്കുന്നു.പ്രതീക്ഷിച്ച കൂലി കിട്ടിയ സന്തോഷത്തില്‍ അവര്‍ തിരിച്ച് പോകുന്നു.

സീന്‍:2

കാഴ്ചയില്‍ മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ രംഗപ്രവേശം ചെയ്യുന്നു.ഗൃഹനാഥയാണ്.

“എത്ര കൊടുത്തു?”-ഗൃഹനാഥ

“തരക്കേടില്ലതെ കൊടുത്തു“-ഗൃഹനാഥന്‍

“ഇനീപ്പൊ എന്താ ചിയ്യാന്‍ പോണേ“-ഗൃഹനാഥ

“നമുക്ക് ഇതിലാവശ്യമില്ലാത്തതൊക്കെ കളയാം.വെറുതേ നെഗറ്റീവ് എനര്‍ജിയുണ്ടാക്കാമെന്നല്ലാതെ ഒരുപകാരവുമില്ല.”-ഗൃഹനാഥന്‍

“എന്നാ ഞാന്‍ പൂ‌വ്വാ,എനിക്കു ഇതൊക്കെ ആവശ്യള്ളതായിട്ടേ തോന്നൂ“.-ഗൃഹനാഥ

“അങ്ങനെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട,വന്നെന്നെ സഹായിക്ക്“-ഗൃഹനാഥന്‍

രണ്ടുപേരും കൂടി എല്ലാ സാധനങ്ങളും ഒതുക്കി എടുത്ത് വെക്കുന്നു.ആവശ്യമില്ലാത്തത് തീ കത്തിച്ച് കളയുന്നു.

“നാളെ ഒരു ത്മിഴന്‍ പയ്യനോട് വെരാന്‍ പറഞ്ഞിട്ടുണ്ട്.അവനോട് ഇതെല്ലാം മുകളില്‍ കേറ്റാന്‍ പറയാം.മഴ വെരാതിരുന്നാല്‍ മതിയായിരുന്നു.മഴ പെയ്താല്‍ ഇതെല്ലാം നനയും“-ഗൃഹനാഥന്‍.

“അതേയ്, ഞാന്‍ പോയി അത്താഴം എടുത്ത് വെക്കാം.വേഗം കുളിച്ചിട്ട് വെരൂ.വേഗം കിടന്നുറങ്ങാം“-ഗൃഹനാഥ.

സീന്‍:3

പാതിരാത്രി സമയം.തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നു.വീട്ടിലെല്ലാവരും ഉറങ്ങി.വീടിന്‍റെ പിന്‍‌വശത്തെ തെങ്ങിന്‍ തടത്തില്‍ രണ്ട് എലികള്‍.വീട്ടമ്മ കളഞ്ഞ അവശിഷ്ടങ്ങള്‍ തിന്നു കൊണ്ടിരിക്കുന്നു.ഒരു പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നു.ങ്ങ്യാവൂ,ങ്ങ്യാവൂ….

“കാരീനാ ഓടിക്കോ നിന്നെ വെച്ച് പടം പിടിച്ച് കുത്തുപാളയെടുത്ത നിര്‍മ്മാതാവ് പൂച്ച വരുന്നുണ്ട്”-സൈഫെലിഖാന്‍ കരീനയുടെ കൈ പിടിച്ച് കണ്ട് പറഞ്ഞു.

കാരീനയും സൈഫെലിയും ഓടി അവിടെയിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയിലൊളിച്ചു.

സീന്‍:4

പെട്ടിക്കുള്‍‌വശം [ക്ലോസപ്പ് ഷോട്].കാരീന പേടിച്ചരണ്ട് നില്ക്കുന്നു.അവള്‍ വല്ലാതെ കിതക്കുന്നുണ്ട്.സൈഫെലിയും തളര്ന്നിരിക്കുന്നു.അവര്‍ പരസ്പരം നോക്കുന്നു.സൈഫെലിയുടെ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ കാരീന കണ്ണുകള്‍ താഴ്ത്തി നാണിച്ച് നില്ക്കുന്നു.സൈഫെലി കാരീനയെ തൊടാന്‍ മുന്നോട്ട് വരൂന്നു.അവള്‍ ഓടി മാറുന്നു.അവരുടെ പ്രണയരംഗം.[ഏതെങ്ങിലും വിദേശരാജ്യത്ത് റോഡിലൂടെ പാട്ടും ദേഹത്ത് ഉറുമ്പ് കടിച്ച പോലത്തെ നൃത്തവും കോറിയോഗ്രഫി എന്ന ഓമനപ്പേരിട്ട് ഷൂട്ട് ചെയ്തെടുക്കാവുന്നതാണ്.]

സീന്‍:5

പാട്ട് രംഗം കഴിഞ്ഞു.കാരീനയും സൈഫെലിയും കെട്ടിപിടിച്ചുകൊണ്ട് നില്ക്കുന്നു.

“സൈഫെലിയേട്ടാ, അങ്ങെന്നെ എത്ര മാത്രം സ്നേഹിക്കുന്നു?”

“കരീന എന്‍റെ മാത്രം കരീന, ഞാന്‍ നിന്നെ എന്‍റെ ജീവനേക്കാളേറേ സ്നേഹിക്കുന്നു.എന്‍റെ ഈ കരിഞ്ഞ കൈകളിലേക്കു നോക്കൂ,നിന്‍റെ പേര് കാണുന്നനല്ലേ?”

“നമ്മള്‍ എപ്പോഴാണ് വിവാഹിതരാവുന്നത്?”

“എന്‍റെ വീട്ടുകാര്‍ സമ്മതിച്ചാലുടന്‍.സമയമെടുത്താലും അവരുടെ ഇഷ്ടത്തോടെ നമ്മുടെ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം” .

കാരീനയുടെ മുഖം ക്ലോസപ് ഷോട്.അവളുടെ ആത്മഗതം-”ഇവന്‍റെ വീട്ടുകാര്‍ സമ്മതിച്ച് എപ്പൊ കല്യാണം നടക്കാനാണാവൊ?ഇവന്‍റെ സ്വത്ത് മുഴുവന്‍ കരണ്ട് വിളയാടാം എന്നു വിചാരിച്ചാ മുടിഞ്ഞ തള്ളയും തന്തയും!!1ഇവനെ വിട്ട് ഗുണമുള്ള വല്ലവനേയും പിടിക്കുകയേ രക്ഷയുള്ളൂ.ഇമ്രാന്‍ എലിയെ പാട്ടിലാക്കിയാലോ,അവന്‍റെ ‘ജാനേ തൂ ‘ഹിറ്റാണല്ലോ.അവന്‍റെ കൂടെ പോയി രണ്ട് പടം ഹിറ്റായാല്‍ എലിവുഡ് താരറാണിയാകാം”

“കാരീന നീ എന്താ ആലൊചിക്കുന്നത് ?”

ചിന്തയില്‍ നിന്നുണര്ന്നു-”എന്നെ ഒരു നിര്‍മ്മാതാവ് കാണാന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട് ഞാന്‍ കണ്ടിട്ട് വരാം.സൈഫെലി-ഞാനും വെരാം”.

“വെണ്ടാ നീ വന്നാല്‍ നിനക്കും ചാന്സ് തരണമെന്നു വിചാരിച്ച് അയാള്‍ പോയലോ?ഞാന്‍ വേഗം വരാം.അതുവരെ നീ എവിടേയും പോകണ്ടാ, ആ ഷാഹിദ് എലി നിന്നെ തപ്പി നടക്കുന്നുണ്ട്“.കാരീന പുറത്തേക്കു പോകുന്നു.

സീന്‍:6

ഇത്രയും ആയപ്പോഴെക്കും നേരം വെളുത്തു.സൈഫെലി പെട്ടിയുടെ ഉള്ളില്‍ പെട്ടു.പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ തല്ലിക്കൊന്നാലോ എന്ന് പേടിച്ച് വിറച്ച് അതിനുള്ളില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.അവന്‍ തക്ക സമയത്ത് രക്ഷപെട്ട കാരീനയെ ഓര്ത്ത് അതിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നട്ന്ന് സമയം കളഞ്ഞു.പെട്ടിയുടെയുള്ളില്‍ അനക്കം ഉണ്ടെന്നു സംശയിച്ച് പണിക്കാര്‍ പെട്ടിയില്‍ തട്ടി നോക്കി.അതോടെ സൈഫെലിയുടെ അവസ്ഥ വളരെ പരിതാപകരമായി.

സീന്‍:7

തമിഴന്‍ പയ്യന്‍ വരുന്നു.പെട്ടിയെടുത്ത് മുകളില്‍ കൊണ്ടു വെക്കാന്‍ പറഞ്ഞതനുസരിച്ച് ഓരോരോ പെട്ടികളായി മുകളിലേക്ക് പോകുന്നു.അവസാനം സൈഫെലിയുടെ പെട്ടിയും.അകത്ത് സൈഫെലിയുടെ ഹൃദയമിടിപ്പ് ഉയരുന്നു.ഇരുട്ട് മാത്രമുള്ള ഒരു അറയില്‍ തമിഴന്‍ പെട്ടി വെക്കുന്നു.

സീന്‍:8

രാത്രി,വീട്ടുകാര്‍ ഉറങ്ങാന്‍ കിടക്കുന്നു.ലൈറ്റുകള്‍ അണയുന്നു.എങ്ങും നിശ്ശബ്ദ്ധത.ഇരുട്ട് മാത്രം കാണുന്നു,സൂക്ഷിച്ച് നോക്കുമ്പോള്‍ തിളങ്ങുന്ന രണ്ട് കണ്ണുകള്‍.അത് സൈഫെലിയുടേതാണ്.പെട്ടിക്കുള്ളില്‍ സൈഫെലി പരക്കം പായുന്നു.പെട്ടിയുടെ ഒരു വശം തുരന്നു പുറത്തിരങ്ങുന്നു.എങ്ങും ഇരുട്ട് മാത്രം .അവനു ശ്വാസം മുട്ടുന്നു.ഭക്ഷണമില്ലായ്മയുടെ തളര്‍ച്ചയും ഉറക്കമില്ലായ്മയും മൂലം അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു.അവന്‍ എല്ലാ സ്ഥലവും മണത്തു നോക്കി,ഒരു വാതില്‍ കണ്ടു.അതു തുരക്കുകയേ ഇവിടന്നു രക്ഷപ്പെടാനുള്ള വഴിയുള്ളൂ.അവന്‍ കരണ്ട് തുടങ്ങി.

അതേസമയം വെള്ളം കുടിക്കാന്‍ എഴുന്നേറ്റ് ഗൃഹനാഥന്‍ കരണ്ടുന്ന ശബ്ദം കേള്‍ക്കുന്നു.അയാള്‍ കള്ളന്മാര്‍ തുരക്കുകയാവും എന്നു പേടിച്ചു.പരിസരനിരീക്ഷണത്തിലൂടെ കള്ളന്മാര്‍ അല്ലെന്നു മനസിലാക്കി.അയാള്‍ ഉറങ്ങാന്‍ കിടന്നു.പക്ഷെ വീണ്ടും ശബ്ദം.അയാള്‍ മുന്‍‌വശത്തെ ജനലില്‍ കൂടി പുറത്തേയ്ക്കു നോക്കുന്നു.വാച്മാന്‍ ഗേയ്റ്റിനു മുന്നില്‍ തന്നെ ഇരിപ്പുണ്ട്.അയാള്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി. പിന്നേയും ശബ്ദം.അയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.വാച്മാനെ വിളിച്ചു.അവര്‍ രണ്ടു പേരും വീടിനു ചുറ്റും ടോര്‍ച് അടിച്ച് നോക്കുന്നു.ഒന്നും കാണുന്നില്ല.ഗൃഹനാഥന്‍-മുകളില്‍ പോയി നോക്കാം.കോണിപ്പടികള്‍ കയറും തോറും ശബ്ദം കൂടിക്കൂടി വന്നു.മുകളിലെ കിടപ്പുമുറിയില്‍ നിന്നാണ് ശബ്ദം എന്നു മനസ്സിലായി.അവര്‍ ജനലില്‍ കൂടി അകത്തേയ്ക്കു നോക്കി.അതേ സമയത്ത് തന്നെ സൈഫെലിയും അറയുടെ വാതില്‍ തുരന്ന് പുരത്തേയ്ക്കിറങ്ങി.

“ങ്ങാഹാ ഇവനായിരുന്നോ?മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്,നാശം!ഇന്നിവനെ ശരിയാക്കീട്ട്ള്ള കാര്യേയുള്ളൂ“.അയാള്‍ എലിയെ അടിക്കാനായി എന്തെങ്കിലും ഉണ്ടോ എന്നു തിരഞ്ഞു.കൈയില്‍ കിട്ടിയതു ബുക്ക് ഷെല്ഫില്‍ നിന്നും ഡിക്ഷണറിയാണ്.അയാള്‍ വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.വാതില്‍ തുറന്നു അകത്ത് കയറിയ ഗൃഹനാഥനെ കണ്ട് സൈഫെലി പേടിച്ച് വിറയ്ക്കുന്നു.അവന്‍ സ്വരക്ഷയ്ക്കായി ഒരു മൂലയിലേക്കു പതുങ്ങുന്നു.ഗൃഹനാഥന്‍ ഡിക്ഷണറി സര്‍‌വശക്തിയുമെടുത്ത് സൈഫെലിയുടെ ദേഹത്തേയ്ക്കെറിഞ്ഞു.സൈഫെലി തല്ക്ഷണം പിടഞ്ഞു മരിച്ചു.ഗൃഹനാഥന്‍ വാച്മാനോട് ചത്ത എലിയെ കളയാന്‍ പറയുന്നു.അയാള്‍ എലിയെ എടുത്ത് കൊണ്ടു പോകുന്നു.

സീന്‍:9

വാച്മാന്‍ സൈഫെലിയെ വീടിനു പുറകിലെ ആള്താമസമില്ലാത്ത പറമ്പിലേയ്ക്കെറിയുന്നു.അപ്പോള്‍ അവിടെ ഒരു വശത്ത് കാരീനയുടെ ചിരി കേള്‍ക്കുന്നു.ഇരുട്ടിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍.സഞ്ജയ് ബന്സെലിയുടെ കൂടെയിരുന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നുന്ന കാരീനയുടെ ചിരിയുടെ മുഴക്കത്തോടെ സിനിമ അവസാനിക്കുന്നു.

ശുഭം

ആധുനിക മലയാളം സാഹിത്യം

പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാളം സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്പ്യന്‍ ഭാഷകള്‍ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികള്‍ വായിക്കുവാനും ലഭിച്ച അവസരങ്ങള്‍ സാഹിത്യപരമായ ചില നവോത്ഥാനചിന്തകള്‍ക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങള്‍ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരങ്ങള്‍, വാര്‍ത്താപത്രങ്ങള്‍ എന്നിവയുടെ ലഭ്യതയും ഈ വളര്‍ച്ചയ്ക്ക് സഹായകമായി വര്‍ത്തിച്ചു. കൊളോണിയല്‍ ഭരണകൂടങ്ങള്‍ നിഷ്കര്‍ഷിച്ച വിദ്യാഭ്യാസ വ്യവസ്ഥികള്‍ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്തു.

ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാനശാകുന്തളത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായിരുന്നു. പില്‍ക്കാലങ്ങളില്‍ മലയാളം സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളില്‍ നിന്നു സാഹിത്യസൃഷ്ടികള്‍ വിവര്‍ത്തനം ചെയ്യുന്ന രീതി രാമവര്‍മ്മയുടെ കാലം മുതല്‍ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടര്‍ന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിന്‍‌ഗാമിയായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരില്‍ ഒരാള്‍. ബെഞ്ചമിന്‍ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികള്‍ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജെര്‍മന്‍ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തില്‍ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തില്‍ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണു്. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ല്‍ പൂര്‍ത്തിയാക്കിയതു്) , വോണ്‍ ലിംബര്‍ഗിന്റെ അക്ബറും വിവര്‍ത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികള്‍ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. വിദ്യാവിനോദിനി മാസികയുടെ സി.പി.അച്ചുതമേനോന്റെയും, മലയാള മനോരമയിലെ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെയും സഹകരണത്താല്‍ മലയാളം സാഹിത്യത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കേരളവര്‍മ്മയ്ക്ക് കഴിയുകയുണ്ടായി. വറുഗീസ് മാപ്പിളയുടെ ഭാഷാപോഷിണി മാസികയും സഭയും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല രചനയ്ക്ക് വേദിയായി. വിദ്യാവിനോദിനി, ഭാഷാപോഷിണി, അപ്ഫന്‍ തമ്പുരാന്‍ തുടങ്ങിയ രസികരഞ്ജിനി എന്നി മാസികകളുടെ ആവിര്‍ഭാവം സാഹിത്യനിരൂപണം എന്ന ഗൌരവമേറിയ സാഹിത്യസപര്യയ്ക്ക് തുടക്കം കുറിച്ചു. കെ.പി.അച്ചുതമേനോനെ പോലെയുള്ള നിരൂപകരുടെ സാന്നിദ്ധ്യം മലയാളം സാഹിത്യത്തിന്റെ ആധുനിക കാലത്തെ കുറേകൂടി കാര്യഗൌരവമുള്ളതാക്കുകയായിരുന്നു.

ഇടക്കാലത്ത് വിവര്‍ത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാളം ഗദ്യസാഹിത്യം പുതിയ കളരികള്‍ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലര്‍ത്താതിരുന്ന ഈ നാടകങ്ങള്‍ ഭാഷയ്ക്ക് കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. കേരളവര്‍മ്മയുടെ മാതുലനായ ഏ.ആര്‍.രാജരാജവര്‍മ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികള്‍ക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആര്‍ കാണിച്ചിരുന്ന എതിര്‍പ്പ് ആധുനിക സാഹിത്യത്തില്‍ ലളിതവത്കരിക്കപ്പെട്ട കവനരീതികള്‍ക്ക് തുടക്കം കുറിച്ചു. കെ.സി.കേശവപ്പിള്ള നിയോക്ലാസിക് രീതികള്‍ പിന്തുടര്‍ന്നിരുന്ന കവിയായിരുന്നെങ്കിലും പില്‍ക്കാലങ്ങളില്‍ വന്ന ഖണ്ഢകാവ്യങ്ങള്‍ക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. കേസരി എന്നറിയപ്പെട്ടിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഹാസ്യോദ്ദീപകമായ ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങള്‍ മലയാളികള്‍ക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു.

ഗദ്യസാഹിത്യത്തിനു പരക്കെ ലഭിച്ച അംഗീകാരം കാല്പനികഭാവമുള്ള കൃതികള്‍ എഴുതുവാന്‍ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും നോവല്‍ എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ആംഗലേയ നോവല്‍ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തില്‍ നോവലുകള്‍ പിറക്കുവാന്‍ കാരണമായി ഭവിച്ചതു, മറിച്ചു പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികള്‍ക്ക് സമാനമായ അന്തരീക്ഷം കൊളോണിയല്‍ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളില്‍ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങള്‍; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളില്‍ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.

ഒ. ചന്തു മേനോന്‍ എഴുതിയ ഇന്ദുലേഖയാണു്, മലയാളത്തിലെ ആദ്യ നോവല്‍ എന്നു പരക്കെ അറിയപ്പെടുന്നെങ്കിലും നോവല്‍ സാഹിത്യം എന്തെന്നുള്ളതിനു കൃത്യമായ നിര്‍വചനങ്ങള്‍ ഇല്ലാതെ ഈ വസ്തുത അപൂര്‍ണ്ണമാണു്. പുരാണേതിഹാസ വിഷയങ്ങള്‍ക്കല്ലാതെ ഗദ്യസാഹിത്യം ഉപയോഗിക്കുന്നതു തന്നെ ആ കാലഘട്ടത്തില്‍ നോവല്‍ സാഹിത്യവുമായി ബന്ധപ്പെടുത്താവുന്ന വസ്തുതയായിരുന്നു. മിസിസ്. കോളിന്‍സിന്റെ ഘാതകവധം, കോശിയുടെ പുല്ലേലികുഞ്ചു, ആയില്യം തിരുനാളിന്റെയും കേരളവര്‍മ്മയുടെയും ഗദ്യസാഹിത്യത്തിനല്‍ സ്വതന്ത്ര വിവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നോവലിന്റെ ഘടനയുമായി സാമ്യം പുലര്‍ത്തിയിരുന്നു. അപ്പു നെടുങ്ങാടിയുടെ കുന്ദലത ഈ ഒരു അവസരത്തില്‍ എടുത്തുപറയേണ്ട ഒരു കൃതിയാണു്, ആദ്യകാല ബംഗാളി നോവലുകളോട് സാമ്യം പുലര്‍ത്തിയിരുന്ന കുന്ദലതയിലാണു് ചിരപരിചിതങ്ങളല്ലാത്ത പേരുകളും ബിംബങ്ങളും അദ്യമായി ഉപയോഗിച്ചുകാണുന്നതു്. ഇത്തരം പലവിധത്തിലുള്ള ഗദ്യസാഹിത്യസൃഷ്ടികള്‍ രചിക്കപ്പെട്ടിരുന്ന കാലത്താണു് ഓ.ചന്ദുമേനോന്‍ ഇന്ദുലേഖ എഴുതുന്നതു്. പാശ്ചാത്യസാഹിത്യത്തിലെ നോവല്‍ രൂപങ്ങളുമായി ഏറെ സാമ്യം പുലര്‍ത്തിയിരുന്ന ഒരു കൃതിയായിരുന്നു ഇന്ദുലേഖ.

ഒ. ചന്തു മേനോന്‍ മലയാളത്തിലെ സുപ്രധാന നോവല്‍ സാഹിത്യകാരനായിരുന്നുവെങ്കില്‍ അദ്ദേഹത്തിനു പതിനൊന്നു വര്‍ഷം ഇളയതായ സി.വി.രാമന്‍പിള്ളയുടെ രാമരാജാബഹദൂര്‍ മഹത്തരമായ ഒരു നോവലായിരുന്നു. പ്രാദേശികജനജീവിതങ്ങളില്‍ നിന്നു ഇതിഹാസശൈലിയില്‍ നോവലെഴുതുന്ന കല ആദ്യമായി പരീക്ഷിച്ചതും വിജയിപ്പിച്ചെടുത്തതും മലയാളത്തില്‍ സി.വി.രാമന്‍പിള്ളയായിരുന്നു. മലയാളം സംസാരഭാഷയില്‍ ജാതി/പ്രദേശ വ്യതിയാനങ്ങള്‍ കൂടി അദ്ദേഹം തന്റെ ഗദ്യസാഹിത്യങ്ങളില്‍ സൂക്ഷ്മം ഉപയോഗിച്ചതായി കാണുന്നു.

ആംഗലേയ സാഹിത്യത്തിലെ പ്രണയകവിതകളുമായി വന്നുപോയ സമ്പര്‍ക്കം മലയാളസാ‍ഹിത്യത്തില്‍ റൊമാന്റിസിസം വളര്‍ത്തുവാന്‍ തക്കവണ്ണം പ്രസക്തമായിരുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടതാകട്ടെ വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം’ എന്ന കാവ്യമാണു്. മലയാളകവിതയില്‍ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കുമാരനാശാനാകട്ടെ അതുവരെ മലയാളത്തില്‍ കാണാതിരുന്ന സര്‍ഗാത്മകതയോടെ കവിതകള്‍ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ മുഖമുദ്രകളാക്കി. നിയോക്ലാസിക്ക് രീതികളില്‍ മഹാകാവ്യങ്ങള്‍ എഴുതാതിരുന്ന കുമാരനാശാന്‍ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. ശ്രീനാരായണഗുരുവുമായിട്ടുള്ള സമ്പര്‍ക്കവും മദ്രാസ്, ബാംഗ്ലൂര്‍, കല്‍ക്കത്ത എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദര്‍ശനങ്ങള്‍ നല്‍കിയെന്നും കവിതയില്‍ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകര്‍ കരുതുന്നു.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഉള്ളൂര്‍ പരമേശ്വര അയ്യര്‍ എന്ന മഹാകവിയാകട്ടെ ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യ രൂപങ്ങളുമായി സമ്പര്‍ക്കത്തിനും കൂടുതല്‍ അവസരം ലഭിച്ച വ്യക്തിയായിരുന്നു. ഉമാകേരളം എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെ പ്രശസ്തനാക്കിയതു്. അദ്ദേഹത്തിനു ലഭ്യമായ വിദ്യഭ്യാസം കൈമുതലാക്കി കേരളസാഹിത്യചരിതം എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാന്‍ കഴിഞ്ഞിട്ടുണ്ടു്. മഹാകവിത്രയങ്ങളില്‍ റൊമാന്റിസിസം ഏറ്റവും കുറവ് രചനകള്‍ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷെ ഉള്ളൂരായിരിക്കും.

മഹാകവികളില്‍ വള്ളത്തോള്‍ നാരായണമേനോനായിരുന്നു കൂടുതല്‍ ജനകീയനായ കവി. അനാചാരങ്ങള്‍ക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹം കവിതകള്‍ എഴുതിയപ്പോള്‍ പില്‍ക്കാലങ്ങളില്‍ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാന്‍ അദ്ദേഹത്തിനായി. വള്ളത്തോളിന്റെ സുഹൃത്തുകൂടിയായ നാലപ്പാട്ട് നാരായണമേനോന്റെ കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നതു്. എങ്കില്‍ തന്നെയും നാരായണമേനോന്റെ കണ്ണുനീര്‍തുള്ളി എന്ന വിലാപകാവ്യം റൊമാന്റിസസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണു് വിരല്‍ ചൂണ്ടുന്നതു്. പൊതുവെ ഈ കാലഘട്ടത്തിലെ മഹാകവികള്‍ എല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകള്‍ എഴുതി പിന്നീട് റൊമാന്റിസിസത്തിലും റിയലിസത്തിലും കവിതകള്‍ എഴുതിയവരായിരുന്നു.

ജി.ശങ്കരക്കുറുപ്പ് എന്ന കവിയാകട്ടെ ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ക്ലാസ്സിസിസ്റ്റ് കാവ്യസപര്യയ്ക്ക് സമാനമായ രീതിയില്‍ സാഹിത്യം കൈകാര്യം ചെയ്തിരുന്നു. ബംഗാളി കവിയായ രബീന്ദ്രനാഥ ടാഗോറിന്റെ വീക്ഷണങ്ങള്‍ ശക്തമായി സ്വാധീനം ചെലുത്തിയിരിക്കുന്ന ജി.ശങ്കരക്കുറുപ്പിന്റെ കവിതകള്‍ 1930 കളില്‍ മലയാളം സാഹിത്യലോകത്തു വേറിട്ടുനിന്നിരുന്നവയായിരുന്നു. പി.കുഞ്ഞിരാമന്‍‌നായരും, ബാലാമണിയമ്മയും വള്ളത്തോളിന്റെ കാവ്യശൈലിയില്‍ ആകൃഷ്ടരായിരുന്ന ഭാഷാകവികളായിരുന്നു. പി.കുഞ്ഞിരാമന്‍‌നായരുടെ കവിതകളില്‍ കേരളീയഭൂസൗന്ദര്യം വഴിഞ്ഞൊഴുകുമ്പോള്‍ ബാലാമണിയമ്മ നിയോക്ലാസിക്ക് കവനരീതിയില്‍ വിഭീഷണനെ കുറിച്ചും, മഹാബലിയെ കുറിച്ചുമെല്ലാം കവിതകള്‍ എഴുതി പ്രശസ്തിനേടിയിരുന്നു.

ഇടപ്പള്ളികവികള്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു കവികളുടെ സാന്നിദ്ധ്യം മലയാളത്തിന്റെ സാഹിത്യചരിത്രത്തില്‍ റൊമാന്റിസിസത്തിന്റെ പുതിയകാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഇവര്‍ ഇടപ്പള്ളി രാഘവന്‍പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സതീര്‍ഥ്യരായിരുന്നു. രാഘവന്‍‌പിള്ളയുടെ മണിനാദം 1930 കളില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും പ്രശസ്തമായ കാവ്യമായി കരുതപ്പെടുന്നു. ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലി, രമണന്‍ എന്നീ കാവ്യങ്ങളും കേരളസാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടിയ കൃതികളാണു്. ഇതില്‍ തന്നെ രമണന്‍ എന്ന കൃതിയ്ക്ക് കൈവന്ന അസാധാരണമായ പ്രചാരം ഇന്നും നിരൂപകശ്രദ്ധ നേടുന്ന ഒരു വസ്തുതയാണു്. 1948 ചങ്ങമ്പുഴയുടെ മരണശേഷം മലയാളകവിതയില്‍ റൊമാന്റിസിസത്തിന്റെ പ്രഭാവം അസ്തമിച്ചിരുന്നു. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്ന കവിയുടെ പ്രാദേശികവും സാമൂഹികവുമായ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുള്ള കവിതകള്‍ പുറത്തുവന്നതും ഈ കാലഘട്ടത്തിനു ശേഷമാണു്. വള്ളത്തോളിന്റെ പ്രഭാവം പ്രകടമായിക്കാണുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്‍ ചങ്ങമ്പുഴയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കവിയാണെങ്കിലും റൊമാന്റിസിസം സ്വാധീനിച്ചിട്ടില്ലാത്ത കവിയാണു്. ലളിതസുന്ദരമായ ഭാഷയില്‍ വൈലോപ്പിള്ളി എഴുതിയ മാമ്പഴം എന്ന കവിത നിയോക്ലാസിസത്തില്‍ നിന്നും റൊമാന്റിസിസത്തില്‍ നിന്നുമെല്ലാം അകന്നു കവിതയ്ക്ക് ശോഭനമായൊരു ഭാവിയുണ്ടെന്നു വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. രമണന്റെയും ചങ്ങമ്പുഴയുടെയും കാലത്തിനുശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ ഒന്നും തന്നെ റൊമാന്റിസിസത്തോടു ചേര്‍ന്നു നില്‍ക്കുന്നവയായിരുന്നില്ല. എന്‍.വി.കൃഷ്ണവാര്യര്‍ (നീണ്ട കവിതകള്‍), അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം), ഒളപ്പമണ്ണ (നങ്ങേമക്കുട്ടി) എന്നീ കവികളെല്ലാം ഇടശ്ശേരി തുടങ്ങിയ സാമൂഹികപ്രസക്തിയുള്ള കവിതകളുടെ വക്താക്കളായിരുന്നു.